Image

ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

Published on 17 February, 2019
ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്‌റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കളമശേരിയിലെ കുസാറ്റ് മെട്രോ സ്‌റ്റേഷന് സമീപമാണ് പോലീസ് സ്‌റ്റേഷന്‍.  പുതിയ സ്‌റ്റേഷന്‍ വന്നതോടെ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഈ സ്‌റ്റേഷന്റെ പരിധിയിലാകും. കേസുകള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുക മെട്രോ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മെട്രോ പോലീസ് സ്‌റ്റേഷനുള്ളത്.

സിഐ, ഒരു വനിതാ എസ്‌ഐ അടക്കം മൂന്ന് എസ്‌ഐമാര്‍, മൂന്ന് എഎസ്‌ഐമാര്‍, 16 പൊലീസുകാര്‍ ഉള്‍പ്പെടെ 23 പേരെയാണ് മെട്രോ സ്‌റ്റേഷനില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക