Image

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 17ന് അവസാനിക്കുന്നു

പി.പി.ചെറിയാന്‍ Published on 16 April, 2012
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 17ന് അവസാനിക്കുന്നു
ഡാളസ്: ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 17 ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി 12മണിക്ക് അവസാനിക്കും. ഏപ്രില്‍ 17ന് ശേഷം സ്റ്റേറ്റ് ഫീ, ഫൈന്‍ തുടങ്ങിയവ നല്‍കേണ്ടിവരും. ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് മുമ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നവര്‍ക്ക് 6മാസം കൂടെ അനുവദിക്കാന്‍ അംഗിള്‍ സാം അവസരം നല്കിയിട്ടുണ്ട്.

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അമേരിക്കയിലെ പോസ്റ്റ് ഓഫീസുകള്‍ വളരെ വൈകി വരെ തുറന്നിരിക്കുന്നതാണെന്ന് പോസ്റ്റല്‍ അധികാരികള്‍ അ
ിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്സ്. പോസ്റ്റല്‍ സര്‍വ്വീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

എല്ലാ വര്‍ഷവും ഏപ്രില്‍ 15നായിരുന്നു അവസാന തീയ്യതി എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 15 ഞായറാഴ്ച്ചയും, ഏപ്രില്‍ 16 വാഷിംഗ്ടണില്‍ അവധിയും ആയതിനാലാണ് രണ്ടു ദിവസം അധികം ലഭിച്ചത്. ഇ-ഫയലിങ്ങാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 17ന് അവസാനിക്കുന്നുടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 17ന് അവസാനിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക