Image

പ്രളയദുരിതത്തില്‍ സഹായഹസ്തവുമായി മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി

Published on 17 February, 2019
പ്രളയദുരിതത്തില്‍ സഹായഹസ്തവുമായി മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി
 

മെല്‍ബണ്‍: 2018 കേരളത്തിന് സമ്മാനിച്ചത് ദുരിതവും തകര്‍ച്ചയുമെങ്കില്‍, കേരളജനതയ്ക്ക് സാഹോദര്യത്തിന്റെയും ഐക്യത്തിന്‍യും സ്‌നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടി 2018 നല്‍കി. 

പ്രളയദുരിതത്തില്‍ കേരളജനത വേദനയനുഭവിച്ചപ്പോള്‍ പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും സുഹൃത്തുക്കളേയും അവരുടെ ദുരിതത്തില്‍ ആശ്വസിപ്പിക്കുവാന്‍ പരിശ്രമിക്കുകയുണ്ടായി. ഇപ്രകാരം ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയും വേദനയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ ഒരു പദ്ധതി തയാറാക്കുകയും പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട് വിഷമിക്കുന്നവര്‍ക്ക് ഒരു നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നല്‍കുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിച്ചു. 

എന്നാല്‍ കരുണാമനസ്‌ക്കരായ ഇടവകാംഗങ്ങള്‍ 17 കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കുവാന്‍ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ച കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളില്‍ അവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക