Image

ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധി സംഘം വാഷിംഗ്ടണ്‍ ഡി.സി ഏരിയയിലെ ഇടവകകള്‍ സന്ദര്‍ശിക്കുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 17 February, 2019
ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധി സംഘം വാഷിംഗ്ടണ്‍ ഡി.സി ഏരിയയിലെ ഇടവകകള്‍ സന്ദര്‍ശിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ വാഷിംഗ്ടണ്‍ ഡി.സി, മേരിലാന്റ്, വിര്‍ജീനിയ ഏരിയയിലെ ആറ് ഇടവകകള്‍ മാര്‍ച്ച് പത്താംതീയതി ഞായറാഴ്ച സന്ദര്‍ശിക്കുന്നതാണെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ഇടവകകളില്‍ ഇതിനുള്ള അറിയിപ്പുകള്‍ ഇടവക വികാരിമാര്‍ക്ക് നല്‍കിയതായി ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് അന്നേദിവസം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. ഇടവകകളില്‍ നിന്നും അംഗങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ട്രഷറര്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184). ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് :www.fyconf.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക