Image

ഹൂസ്റ്റണ്‍ യൂത്ത് ചാപ്ലൈയ്ന്‍ റവ. ഷിബി അച്ചന് യാത്രാമംഗളം

പി.പി.ചെറിയാന്‍ Published on 16 April, 2012
ഹൂസ്റ്റണ്‍ യൂത്ത് ചാപ്ലൈയ്ന്‍ റവ. ഷിബി അച്ചന് യാത്രാമംഗളം
ഗാല്‍വസ്റ്റണ്‍ (ഹൂസ്റ്റണ്‍): ഹൂസ്റ്റണ്‍ മാര്‍ത്തോമാ ഇടവകകളില്‍ മൂന്ന് വര്‍ഷം യൂത്ത് ചാപ്ലൈയ്ന്‍ ആയി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുകയും, യുവജനങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുകയും ചെയ്ത റവ.ഷിബി എബ്രഹാം അച്ചനും കുടുംബത്തിനും ഗാല്‍വസ്റ്റണ്‍ അദര്‍ ഏരിയാ പ്രാര്‍ത്ഥനാ കൂട്ടം യാത്രയയപ്പു നല്‍കി. എബ്രഹാം കോശിയുടെ ഭവനത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവക വികാരി റവ. സഖറിയാ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

ഏരിയാ കമ്മിറ്റി മെബര്‍ ജോര്‍ജ്ജി ജേക്കബ് ബോബി, നൈനാന്‍ കോശി, രേഷ്മ ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഒക്കലഹോമാ മാര്‍ത്തോമാ ഇടവക വികാരിയായിട്ടാണ് റവ. ഷിബി എബ്രഹാം നിയമനം ലഭിച്ചിരിക്കുന്നത്. മെയ് ആദ്യവാരം അച്ചന്‍ ചുമതലയേല്‍ക്കും.
ഹൂസ്റ്റണ്‍ യൂത്ത് ചാപ്ലൈയ്ന്‍ റവ. ഷിബി അച്ചന് യാത്രാമംഗളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക