Image

പുല്‍വാമ അക്രമണത്തിന് പാക് സേനയ്ക്കും പങ്കെന്ന് സ്ഥിരീകരണം; ശക്തമായ തിരിച്ചടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

കല Published on 17 February, 2019
പുല്‍വാമ അക്രമണത്തിന് പാക് സേനയ്ക്കും പങ്കെന്ന് സ്ഥിരീകരണം; ശക്തമായ തിരിച്ചടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

പുല്‍വാമ അക്രമണത്തിന് പിന്നില്‍ പാക് സേനയുടെയും സഹായമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശിയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും തിരിച്ചടിക്കുമ്പോള്‍ പാക് സേനയ്ക്ക് മറക്കാനാവാത്ത തിരിച്ചടി തന്നെ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
കമാന്‍ഡോകളെ ഉപയോഗിച്ചുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് പാക് സേന പ്രതീക്ഷിക്കുമെന്നതിനാല്‍ അത് ഒഴിവാക്കുകയാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ പദ്ധതി. പകരം പാകിസ്ഥാനിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ മിസൈന്‍ ആക്രമണത്തിനാണ് പദ്ധതി. രാജസ്ഥാനിലെ പൊഖ്റാനില്‍ വ്യോമസേന കടുത്ത പരീശീലനം നടത്തുകയാണ്. 
യുദ്ധ വിമാനങ്ങളില്‍ നിന്നുള്ള അക്രമണത്തിന് തിരിച്ചടിയുണ്ടായാല്‍ നേരിടാനായി അതിര്‍ത്തിയില്‍ ആകാശ് മിസൈലും സജ്ജമക്കുന്നുണ്ട്. ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കാമെന്ന് കരുതുന്നതിനാല്‍ വടക്ക് കഴിക്കന്‍ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. 
മസൂദ് അസ്ഹറിനെ പാകസ്ഥാനില്‍ കമാന്‍ഡോകളെ ഉപയോഗിച്ച് കൊലപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ജമ്മു കശ്മീരിലെ ഉധംപൂര്‍ ആസ്ഥാനമായുള്ള ആസ്ഥാനമായുള്ള കരസേനയുടെ വടക്കന്‍ കമാന്‍ഡിന്‍റെ നേതൃത്വത്തിലാണ് പ്രത്യാക്രമണങ്ങള്‍ മിനയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക