Image

പുല്‍വാമയില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനീകര്‍ക്ക് വീരമൃത്യു

കല Published on 17 February, 2019
പുല്‍വാമയില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് സൈനീകര്‍ക്ക് വീരമൃത്യു


42 സൈനീകരുടെ ജീവത്യാഗത്തിന്‍റെ ചിത അണയും മുമ്പു തന്നെ കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ നുഴഞ്ഞു കയറിയിട്ടുള്ള ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് സൈനീകര്‍ ഭീകരരുമായിട്ടുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു. മേജര്‍ വി.എസ് ധൗന്‍ദിയാല്‍, ഹവില്‍ദാര്‍ ഷിയോ റാം, അജയ് കുമാര്‍, ഹരി സിങ് എന്നിവരാണ് കൊല്ലപ്പെട്ട സൈനീകര്‍. 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ട സൈനീകരാണിവര്‍. 
കഴിഞ്ഞ ദിവസം 42 സൈനീകരുടെ മരണത്തിന് ഇടയാക്കി പുല്‍വാമ ചാവേര്‍ ആക്രമണ സമയത്തും സിആര്‍പിഎഫിന് നേരെ വെടിവെയ്പ്പുണ്ടായതായി പറയപ്പെടുന്നു. കൂടുതല്‍ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുള്ളതായി സംശയിക്കാനുള്ള കാരണവും ഇതു തന്നെ. ഈ സംശയം ശരിവെച്ചുകൊണ്ടാണ് പുല്‍വാമയില്‍ ഇപ്പോള്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്നത്. രണ്ട് ജയ്ഷെ ഭീകരര്‍ പുല്‍വാമയില്‍ ഒളിച്ചിരുന്നത് സൈന്യത്തിന് നേരെ അക്രമണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക