Image

കാസര്‍ഗോഡ്‌ സംഭവത്തില്‍ സിപിഎമ്മിനെതിരെ വി ടി ബല്‍റാം

Published on 18 February, 2019
കാസര്‍ഗോഡ്‌  സംഭവത്തില്‍ സിപിഎമ്മിനെതിരെ വി ടി ബല്‍റാം
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കാസര്‍ഗോഡ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ വി ടി ബല്‍റാം എംഎല്‍എ.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിനേയും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ആരോപണവിധേയരായ സിപിഎമ്മിനെയും നിരോധിക്കണമെന്നാണ്‌ ബല്‍റാമിന്റെ ആവശ്യം.


ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ബല്‍റാം ഈ ആവശ്യവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്നാണ്‌ ബല്‍റാമിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

ഇന്നലെ രാത്രി എട്ട്‌ മണിയോടെ കാസര്‍ഗോഡ്‌ കല്യോട്ട്‌ തന്നിത്തോട്‌ റോഡിലെ കണ്ണാടിപ്പാറയിലാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെട്ടത്‌. കല്യോട്ട്‌ സ്വദേശികളായ കൃപേഷ്‌ (19), ശരത്‌ ലാല്‍ (ജോഷി 24) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

പെരിയ കല്യോട്ട്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത്‌ ലാലിനെയും കാറിലെത്തിയ അജ്ഞാത സംഘം ഇടിച്ചു വീഴ്‌ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ്‌ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക