Image

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ്‌ സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിച്ചു

Published on 18 February, 2019
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ്‌ സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ്‌ സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു.

ആദ്യ മെട്രോ പോലീസ്‌ സ്റ്റേഷനുള്‍പ്പെടെ ആറു പുതിയ പോലീസ്‌ സ്റ്റേഷനുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ പോലീസ്‌ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഈ വിവരം അറിയിച്ചിരിക്കുന്നത്‌.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട്‌ യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ്‌ ഏകോപിപ്പിക്കുക തുടങ്ങിയവയാണ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം.

ഈ പോലീസ്‌ സ്റ്റേഷന്‌ കൊച്ചിയിലെ പോലീസ്‌ സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്‌. സൗത്ത്‌ കളമശ്ശേരിയില്‍ കുസാറ്റ്‌ മെട്രോ സ്റ്റേഷന്‍ സമീപമാണ്‌ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളതെന്ന്‌ കേരളാ പോലീസ്‌ കുറിച്ചു.

ഈ പോലീസ്‌ സ്റ്റേഷന്‌ കൊച്ചിയിലെ പോലീസ്‌ സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്‌. സൗത്ത്‌ കളമശ്ശേരിയില്‍ കുസാറ്റ്‌ മെട്രോ സ്റ്റേഷന്‍ സമീപമാണ്‌ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക