Image

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്‌ച നടത്തി

Published on 18 February, 2019
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: കാസര്‍ഗോട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി.

തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കിയാണ്‌ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്‌ മടങ്ങിയെത്തിയത്‌. പിന്നീട്‌ എകെജി സെന്ററില്‍ എത്തിയ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്‌ണനുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.

കാസര്‍ഗോട്‌ ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ്‌ നേരിട്ടതെന്നാണ്‌ സിപിഎം വിലയിരുത്തുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക