Image

ഇരട്ടകൊലപാതകം; കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന്‌ രാഹുല്‍ ഗാന്ധി

Published on 18 February, 2019
ഇരട്ടകൊലപാതകം; കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോഡ്‌ പെരിയയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റ്‌ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

ട്വിറ്ററിലാണ്‌ രാഹുല്‍ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്‌. കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കുടുംബത്തോട്‌ പൂര്‍ണ ഐക്യം അറിയിക്കുകയാണെന്ന്‌ രാഹുല്‍ ഗാന്ധി അറിയിച്ചു.

കൊലപാതകത്തില്‍ പ്രതികളായവരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടു വരുന്നതു വരെ വിശ്രമിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

`കാസര്‍കോഡ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കുടുംബത്തിലെ രണ്ട്‌ അംഗങ്ങളുടെ ക്രൂരമായ കൊപാതകം, കേരളം ഞെട്ടിച്ചിരിക്കുകയാണ്‌. ഇരുവരുടെയും കുടുംബങ്ങളോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പൂര്‍ണ ഐക്യം അറിയിക്കുകയാണ്‌.

എന്‍റെ അനുശോചനം ആ കുടുംബങ്ങളെ അറിയിക്കുകയാണ്‌. കൊലപാതകികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടു വരുന്നതു വരെ നമ്മള്‍ വിശ്രമിക്കില്ല` - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക