Image

ആറാം തലമുറ; പോര്‍വിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

Published on 18 February, 2019
ആറാം തലമുറ; പോര്‍വിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

റാം തലമുറയിലെ പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തയാറെടുത്ത് ചൈന. 2035 ഓടെ വിമാനങ്ങള്‍ നിര്‍മ്മിക്കാനായി ചൈന ഊര്‍ജിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ചെങ്ക്ടു എയര്‍ക്രാഫ്റ്റ് റിസേര്‍ച്ച്‌ ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് ആര്‍ക്കിടെക്ടര്‍ ആയ വാങ്ങ് ഹെയ്‌ഫെങ്ങാണ് പോര്‍വിമാന നിര്‍മ്മാണവുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്.

അഞ്ചാം തലമുറയിലെ പോര്‍വിമാനമായ ജെ 20 യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് വാങ് ഹെയ്‌ഫെങ്. ആറാം തലമുറയിലെ പോര്‍വിമാനങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും മുന്‍
തലമുറക്കാരനേക്കാള്‍ വീര്യം കൂടുതലായിരിക്കും ആറാം തലമുറക്കാരന്‍ എന്നുറപ്പിക്കാം.

ഓരോ തലമുറയിലെയും പോര്‍വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു കഴിഞ്ഞാലുടന്‍ തന്നെ അടുത്തതിന്റെ നിര്‍മ്മാണം ആരംഭിക്കുകയാണ് ചൈന. ആയുധ നിര്‍മ്മാണത്തില്‍ പിന്നോട്ട് പോകാന്‍ താത്പര്യം ഇല്ല എന്നതിന്റെ തെളിവാണിത്.

2017 മാര്‍ച്ചിലാണ് അഞ്ചാം തലമുറക്കാരനായ ജെ 20 പറന്നുയര്‍ന്നത്. 2018 ല്‍ ജെ 20 യുടെ പ്രത്യേക വിഭാഗങ്ങള്‍ ചൈനീസ് വ്യോമസേനയില്‍ എത്തുകയും ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു.

ഈ നൂറ്റാണ്ടില്‍ തങ്ങള്‍ക്ക് വ്യോമ മേധാവിത്വം നല്‍കുന്നതാണ് ജെ 20 പോര്‍വിമാനങ്ങള്‍ എന്നാണ് ചൈനീസ് അവകാശവാദം. എന്നാല്‍ അമേരിക്കയുടെ ജെ 15 സി ഈഗിള്‍ പോലുള്ള പോര്‍വിമാനങ്ങളുടെ മുമ്ബില്‍ പിടിച്ചു നില്‍ക്കാന്‍ ചൈനയുടെ ജെ 20 ക്ക് സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക