Image

പുല്‍വാമയ്ക്ക് ഇന്ത്യന്‍ സൈന്യം പകരംവീട്ടി തുടങ്ങി; രണ്ട് ജെയ്ഷെ മുഹമ്മദ് നേതാക്കളെ വധിച്ചു

കല Published on 18 February, 2019
പുല്‍വാമയ്ക്ക് ഇന്ത്യന്‍ സൈന്യം പകരംവീട്ടി തുടങ്ങി; രണ്ട് ജെയ്ഷെ മുഹമ്മദ് നേതാക്കളെ വധിച്ചു

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദിലെ രണ്ട് പ്രധാന ഭീകരരെ സൈന്യം വകവരുത്തി. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ ചീഫ് ഓപ്പറേഷനല്‍ കമാന്‍ഡറായ കംമ്രാനെയും ജയ്ഷെയുടെ ബോംബ് വിദഗ്ധന്‍ ഘാസി റാഷിദിനെയുമാണ് മണിക്കൂറുകള്‍ നീണ്ട സൈനീക നടപടികളിലൂടെ വധിച്ചത്. പുല്‍വാമ അക്രമത്തിന് കശ്മീരില്‍ നിന്നുകൊണ്ട് സംഘാടനം നിര്‍വഹിച്ചത് ഇവരായിരുന്നു എന്ന് കരുതപ്പെടുന്നു. ഈ ഭീകരരുമായി നടന്ന പോരാട്ടത്തില്‍ നാല് ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 
കാശ്മീരി താഴ്വരയില്‍ ചെറുപ്പക്കാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും സജീവമായിരുന്നു  കംമ്രാന്‍. വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം തിരയുന്നയാളുമാണ് കംമ്രാന്‍. എപ്പോഴും ഗ്രാമങ്ങളില്‍ ഒളിച്ചു താമസിക്കുന്ന ശൈലിയായിരുന്നു ഇയാളുടേത്. കൊല്ലപ്പെട്ട ഘാസി റാഷാദാണ് പുല്‍വാമയില്‍ ചാവേറായ ആദിലിനെ പരിശീലിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. കാല്‍നടയായി വേഷം മാറി സഞ്ചരിക്കുന്നതായിരുന്നു ഘാസി റാഷിദിന്‍റെ രീതി. പുല്‍വാമ ആക്രമണത്തിന് ശേഷം രക്ഷപെടാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് ഇവരെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇവരുമായി സൈന്യം പോരാട്ടം നടത്തിയതും വധിച്ചതും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക