Image

മൂന്നു വയസ്സുകാരിയുടെ ജഡം ആസിഡ് ഭരണിയില്‍-മാതാപിതാക്കള്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 19 February, 2019
മൂന്നു വയസ്സുകാരിയുടെ ജഡം ആസിഡ് ഭരണിയില്‍-മാതാപിതാക്കള്‍ അറസ്റ്റില്‍
ലൊറിഡൊ(ടെക്‌സസ്): മൂന്നു വയസ്സുക്കാരിയുടെ അഴുകി തുടങ്ങിയ ജഡം ആസിഡ് ഭരണിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സസ്സി ലൊറിഡൊയില്‍ നിന്നുള്ള മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

ഫെബ്രുവരി 15 വെള്ളിയാഴ്ചയായിരുന്നു പോലീസ് അധികൃതര്‍ അറസ്റ്റു ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച തൊട്ടടുത്തു താമസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ലഭിച്ച സൂചനയുടെ വെളിച്ചത്തില്‍ അന്വേഷണം നടത്തിയ പോലീസുക്കാരാണ് ജഡം ആസിഡ് നിറച്ച ഭരണിയില്‍ നിന്നും ജഡം കണ്ടെടുത്തത്.

പിതാവ് ജൊറാര്‍ഡൊ(32), മാതാവ് മോണിക്ക(37) എന്നിരാണ് അറസ്റ്റിലായത്.
ഇവരുടെ അഞ്ചു മക്കളില്‍ മൂന്നുവയസ്സുള്ള റബെക്കയുടെതായിരിക്കാം ജഡമെന്ന് പോലീസിന്റെ ആദ്യ നിഗമനം. ബെഡ്‌റൂം ക്ലോസറ്റിലായിരുന്നു ആസിഡ് ഭരണി.

അശ്രദ്ധമായി ബാത്ത് ടബില്‍ കളിക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്നും, ജഡം മറവു ചെയ്യുന്നതിന് മോണിക്ക ഭര്‍ത്താവിന്റെ സഹായം തേടിയതാണെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ 1 മുതല്‍ 11 വയസ്സു വരെയുള്ള മറ്റു നാലു കുട്ടികളുടെ ചുമതല സി.പി.എസ്സിനെ ഏല്‍പിച്ചു. കുട്ടിയെ അപകടപ്പെടുത്തിയതിനും, ജഡം ഒളിപ്പിച്ചുവെച്ചതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തു. അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ച ജെറാര്‍ഡൊക്ക(125000) 20, മോണിക്കാക്ക് (175000) ഡോളറിന്റെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

മൂന്നു വയസ്സുകാരിയുടെ ജഡം ആസിഡ് ഭരണിയില്‍-മാതാപിതാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക