Image

ജസ്റ്റിസ് പി.ഡി ദിനകരനെതിരായ ഇംപീച്ച്‌മെന്റ് നടപടി തുടരാം: കോടതി

Published on 05 July, 2011
ജസ്റ്റിസ് പി.ഡി ദിനകരനെതിരായ ഇംപീച്ച്‌മെന്റ് നടപടി തുടരാം: കോടതി
ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി ദിനകരനെതിരായ നടപടി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍അന്വേഷണ സമിതിയില്‍നിന്നു അഭിഭാഷകന്‍ പി.പി. റാവുവിനെ ഒഴിവാക്കണമെന്ന ദിനകരന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഇംപീച്ച്‌മെന്റ് നടപടി തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. കര്‍ണാടക ചീഫ് ജസ്റ്റിസായിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് ദിനകരനെതിരായ പരാതി. തുടര്‍ന്ന് കര്‍ണാടക ബാറിലെ അഭിഭാഷകരുടെ പരാതിയെ തുടര്‍ന്നാണ് ഇംപീച്ച് നടപടി ആരംഭിച്ചത്. ദിനകരന്‍ ഹര്‍ജിനല്‍കിയത് ഇംപീച്ച്‌മെന്റ്് നടപടി വൈകിക്കാനുള്ള നീക്കമാണെന്ന് കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക