Image

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് മാതാ അമൃതാനന്ദമയി അഞ്ച് ലക്ഷം വീതം നല്‍കും

Published on 19 February, 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് മാതാ അമൃതാനന്ദമയി അഞ്ച് ലക്ഷം വീതം നല്‍കും

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം നല്‍കിയ സൈനികര്‍ക്ക് അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കേണ്ടത് നമ്മുടെ ധര്‍മ്മമാണെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നല്‍കിയ ധീരന്മാര്‍ക്ക് വേണ്ടിയാണിതെന്നും അമൃതാനന്ദമയി പറഞ്ഞു. സൈനികരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പ്രാര്‍ത്ഥനയും ഉണ്ടെന്നും സമാധാനത്തോടെയും ആരോഗ്യത്തോടെയും കുടുംബങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയട്ടെയെന്നും അവര്‍ പറഞ്ഞു.

മാതാ അമൃതാനന്ദമയിയുടെ ഭാരതയാത്രയിക്കിടെ മൈസൂരില്‍ വച്ചാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതിനു മുന്‍പും നിരവധി തവണ ഇത്തരത്തിലുള്ള സഹായങ്ങള്‍ അമൃതാനന്ദമയി മഠം നല്‍കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വീടും ആശ്രയമില്ലാത്തവര്‍ക്ക് ധനസഹായവും ആരോഗ്യ പരിരക്ഷയും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മഠം നല്‍കി വരുന്നു. 47000 വീടുകള്‍ ഇതിനകം നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്. 50000 പരം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.

2004 ലെ സുനാമിയിലും മുംബൈ,ഗുജറാത്ത്,ചെന്നെ,ബീഹാര്‍,ഉത്തരാഖണ്ഡ്,ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലുണ്ടായ പ്രളയത്തിലും അമൃതാനന്ദമയി മഠം സഹായമെത്തിച്ചിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുകയാണ്. പലരും ഇത്തരത്തില്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് റിലയന്‍സ് ഫൗണ്ടേഷനും ക്രിക്കറ്റര്‍ വീരേന്ദ്ര സെവാഗും ഏറ്റെടുക്കുമെന്ന് പറ‍ഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക