Image

വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത

Published on 19 February, 2019
വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരില്‍ ഒരാളാണ് കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു. ദരിദ്ര കുടുംബത്തില്‍ ജനിച്ച് പിറന്ന നാടിനെ സംരക്ഷിക്കാനായി പോയവന്‍. 10 വര്‍ഷമെങ്കിലും രാജ്യത്തിന് വേണ്ടി പോരാടണമെന്ന് ആഗ്രഹിച്ച ഗുരുവിന് പക്ഷേ തന്‍റെ പല ആഗ്രഹങ്ങളും ബാക്കിയാക്കി മടങ്ങേണ്ടി വന്നു.

ഗുരുവിന്‍റെ സംസ്കാരം നടത്താന്‍ പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഭൂമി ഉണ്ടായിരുന്നില്ല. ഗുരുവിന്‍റെ കുടുംബത്തിന്‍റേയും അവസ്ഥയറിഞ്ഞ് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയുമായ സുമലത. മലേഷ്യയില്‍ വെച്ചാണ് ജവാന്‍റെ കുടുംബത്തിന് സുമലത തന്‍റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് ഒരു അപേക്ഷ മാത്രമേയുള്ളൂ, തന്‍റെ ഇളയ മകനെ കൂടി സൈന്യത്തിന്‍റെ ഭാഗമാക്കണം ഹൊസന്നയ്യ പറയുന്നു. ഹോംഗാര്‍ഡ് ആയി ജോലി ചെയ്ത് വരികയാണ് ഗുരുവിന്‍റെ അനിയന്‍ ആനന്ദ്.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഗുരുവിന് ഇല്ലെന്ന് അറിഞ്ഞതോടെ ഗുരുവിനും കുടുംബത്തിനും ഭൂമി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടി സുമലത. അരയേക്കര്‍ ഭൂമിയാണ് നടി കുടുംബത്തിന് വാഗ്ദാനം ചെയ്തത്.അന്ത്യവിശ്രമത്തിനായുള്ള സ്ഥലമായിരുന്നു നടി ആദ്യം നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ ആ സ്ഥലം നല്‍കിയ സാഹചര്യത്തില്‍ കൃഷിയോഗ്യമായ 50 സെന്‍റ് ഭൂമി നല്‍കുകയാണെന്ന് സുമലത വ്യക്തമാക്കി.ജലസേചന സൗകര്യമുള്ള ഭൂമിയാണ് നടി ഗുരുവിന്‍റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്. മലേഷ്യയില്‍ മകനൊപ്പം ഷൂട്ടിങ്ങ് തിരക്കിലായിരുന്നു സുമലത. സൈനികന്‍റെ വേര്‍പാട് അറിഞ്ഞതോടെ ഭൂമി വാഗ്ദാനം ചെയ്യുകയായുരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക