Image

കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

Published on 19 February, 2019
കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ സഹോദരിയുടെ വിവാഹത്തിനായി രമേശ് ചെന്നിത്തലയുടെ മകനും മരുമകളും സഹായിക്കും. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട്‌ എന്നിവിടങ്ങളില്‍ വച്ചു നടത്താന്‍ ഇരുന്ന മകന്‍റെ വിവാഹാനന്തര സത്കാരച്ചടങ്ങുകള്‍ വേണ്ടന്ന് വച്ചതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 25 ലക്ഷം വീതം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നല്‍കും. മാര്‍ച്ച്‌ രണ്ടിന് യുഡിഎഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി ധനസമാഹരണം നടത്തും. ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചതായും കുടുംബം അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 25 ലക്ഷം വീതം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നല്‍കും. മാര്‍ച്ച്‌ രണ്ടിന് യുഡിഎഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി ധനസമാഹരണം നടത്തും. ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കൊലപാതകത്തെക്കുറിച്ച്‌ പാര്‍ട്ടി അറിഞ്ഞിട്ടില്ലെങ്കില്‍ അറിഞ്ഞുനടത്തിയ കൊലപാതകങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തണം. ഷുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്നലെ വീണ്ടും ബോംബെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പെട്ട മുഴുവന്‍ പ്രതികളെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ഗൂഢാലോചനയില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചോരക്കളി സിപിഎം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്‍റെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്‍റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവര്‍ക്കും വെട്ടേറ്റ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക