Image

തമിഴകത്ത്‌ ബി ജെ പി-എ ഐ എ ഡി എം കെ സഖ്യം

Published on 19 February, 2019
തമിഴകത്ത്‌ ബി ജെ പി-എ ഐ എ ഡി എം കെ സഖ്യം

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത്‌ ബി ജെ പി-എ ഐ എ ഡി എം കെ സഖ്യം.

കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പിയൂഷ്‌ ഗോയല്‍ ചെന്നൈയിലെത്തി എ ഐ എ ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സഖ്യം രൂപവത്‌കരിച്ചതായി ഇരുവിഭാഗവും സംയുക്തമായി പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒന്നിച്ചു മത്സരിക്കുമെന്ന്‌ തമിഴ്‌നാട്‌ ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മാധ്യമ പ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പുകളില്‍ എ ഐ എ ഡി എം കെയെ ബി ജെ പി പിന്തുണക്കുമെന്ന്‌ കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയലും വ്യക്തമാക്കി.

പി എം കെയും എ ഐ എ ഡി എം കെയും സഖ്യമായി മത്സരിക്കാന്‍ നേരത്തെ തന്നെ ധാരണയുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളില്‍ പി എം കെ മത്സരിക്കുമെന്നാണ്‌ ധാരണ.

ഇതിനു പിന്നാലെയാണ്‌ ബി ജെ പി സഖ്യത്തിലേക്കെത്തിയത്‌.  ഡി എം ഡി കെയും സഖ്യത്തിന്റെ ഭാഗമാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക