Image

മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിപേരുണ്ട്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തള്ളിക്കളയില്ല-ഇന്നസെന്റ്

Published on 19 February, 2019
മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിപേരുണ്ട്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തള്ളിക്കളയില്ല-ഇന്നസെന്റ്

കൊച്ചി:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധിയുണ്ടെന്ന് ഇന്നസെന്റ് എം പി. അതിനാല്‍ തിരഞ്ഞെടുപ്പിനായി പിടിച്ചുതൂങ്ങി നില്‍ക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

തന്നെക്കാള്‍ പാര്‍ട്ടിയെ കുറിച്ച് അറിയാവുന്ന നിരവധിയാളുകളുണ്ട്. അവര്‍ക്കു വേണ്ടി വഴിമാറി കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഇന്നസെന്റ് കൊച്ചിയില്‍ വ്യക്തമാക്കി. എന്നാല്‍ ചാലക്കുടിയിലോ മറ്റു മണ്ഡലങ്ങളിലോ വീണ്ടും മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  അക്രമരാഷ്ട്രീയത്തിനെതിരെ നേതൃത്വത്തില്‍നിന്നു തന്നെ ശക്തമായ നടപടി വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാതാരങ്ങളുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമ്പോള്‍, താരങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക