Image

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇനി രണ്ടു ദിവസം ഇന്ത്യയുടെ അതിഥി

Published on 19 February, 2019
സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇനി രണ്ടു ദിവസം ഇന്ത്യയുടെ അതിഥി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി വി.കെ സിംങ് എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയിലെത്തിയ സൗദി രാജകുമാരനെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്നാണ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. 
നരേന്ദ്രമോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉഭയകക്ഷി വ്യാപരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔപചാരിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. അഞ്ചോളം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും. പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ച ചെയ്തു. പുല്‍വാമ സംഭവത്തിന് പിന്നാലെ സൗദി ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. 
Join WhatsApp News
josecheripuram 2019-02-19 14:59:04
Is it that difficult to solve KASHMIR Problem?There are some countries, (Or with in our country)who are not willing to solve this problem.If Peace exists every where,Think about the arms we sell, (USA&RUSSIA,FRANCE)who is going buy it?A missile costs 2 million.Which we can't bargain,It's not in market to sell.The country which makes it, they set the price.If India&Pakistan live in peace why we have to buy these Rafael Air crafts, the tanks with the poor peoples money.There is hidden agenda between the rulers of every nation.The Rulers are one,but the people they rule are not ONE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക