Image

പാകിസ്ഥാന്‍ നമ്മളില്‍ ഒരാളെ കൊലപ്പെടുത്തിയാല്‍ നമ്മള്‍ അവരുടെ രണ്ടു പേരെ കൊല്ലണം; പ്രകോപിതനായി പാകിസ്ഥാന് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്

കല Published on 19 February, 2019
പാകിസ്ഥാന്‍ നമ്മളില്‍ ഒരാളെ കൊലപ്പെടുത്തിയാല്‍ നമ്മള്‍ അവരുടെ രണ്ടു പേരെ കൊല്ലണം; പ്രകോപിതനായി പാകിസ്ഥാന് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും കടുത്ത ഭാഷയില്‍ പാകിസ്ഥാനെ വെല്ലുവിളിക്കുയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന ആരോപണത്തിന് തെളിവ് ചോദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള മറുപടി പറയുമ്പോഴാണ് അമരീന്ദര്‍ സിംങ് വൈകാരിക പ്രകടനം നടത്തിയത്. 
പാകിസ്ഥാന്‍ നമ്മളില്‍ ഒരാളെ കൊന്നാല്‍ നമ്മള്‍ അവരുടെ രണ്ടു പേരെ കൊല്ലണം. പഞ്ചാബിനെ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അമരീന്ദര്‍ സിംങ് ഇപ്രകാരം പറഞ്ഞത്. തെളിവ് ചോദിച്ച പാക് പ്രധാനമന്ത്രിയോട് തെളിവിനായി ഞങ്ങള്‍ സൈനീകരുടെ മൃതദേഹങ്ങള്‍ അയച്ചു തരണോ എന്നും അമരീന്ദര്‍ സിംങ് ചോദിക്കുന്നു. 
ഐഎസ്ഐയുടെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് ഇന്ത്യയില്‍ ഭീകരവാദം നടത്തുന്നതെന്നും അയാളെ പിടികൂടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഇന്ത്യ അതു ചെയ്യാമെന്നും നേരത്തെ ഇമ്രാന്‍ ഖാനോടായി ട്വിറ്ററിലൂടെ അമരീന്ദര്‍ സിംങ് പ്രതികരിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക