Image

തീവ്രവാദത്തിന്നെതിരെ ടൊറന്റോ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധം

Published on 19 February, 2019
തീവ്രവാദത്തിന്നെതിരെ ടൊറന്റോ  പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധം
ടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡ് സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആഫീസിനു മുന്‍പില്‍ 1000 ല്‍ പരം ഇന്ത്യന്‍ വംശജര്‍ കാഷെമീര്‍ തീവ്രവാദത്തിനെതിരെ പ്രതിക്ഷേധം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച പ്രതിക്ഷേധ റാലി ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു.വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധിപേര്‍ പ്രതിക്ഷേധ റാലിയില്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 1000 ല്‍ അധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പാകിടസ്ഥാന്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യം അലയടിച്ചു.

കടുത്ത ശൈത്യം (മൈനസ് 15 )അനുഭവപ്പെടുന്ന കാലാവസ്ഥ ആയിരുന്നിട്ടു കൂടി ഇത്രയേറെ ജനങ്ങള്‍ പങ്കെടുത്ത പരിപാടി വാന്‍ വിജയമായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.വാട്‌സാപ്പ്,ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒരു ദിവസം കൊണ്ടാണ് ഇത്രയേറെ പേരെ സംഘടിപ്പിച്ചു ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്.

റാലിയില്‍തമിഴ്,ഗുജറാത്തി, പഞ്ചാബി,ദല്‍ഹി,കാശ്മീരി, ബീഹാറി സംസ്ഥാനത്തു നിന്നും ഉള്ളവരുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നായിരുന്നു.

റാലിയെ തുടര്‍ന്ന് തീവ്രവാദത്തിനെതിരെയുള്ള ഐക്യദാര്‍ഷ്ട്യ പ്രഗ്യാപനവും,പ്രതിജ്ഞയും ഉണ്ടായിരുന്നു.പാക്കിസ്ഥാന്‍ തീവ്രവാദികളാല്‍ കാശ്മീരില്‍ വധിയ്ക്കപ്പെട്ട എല്ലാ സൈനികരുടെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥനയും ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജയ് പിള്ള
തീവ്രവാദത്തിന്നെതിരെ ടൊറന്റോ  പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധംതീവ്രവാദത്തിന്നെതിരെ ടൊറന്റോ  പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധംതീവ്രവാദത്തിന്നെതിരെ ടൊറന്റോ  പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക