Image

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കൊല നടത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്നും കൊല്ലുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പ്രതി പീതാംബരന്‍റെ മൊഴി

കല Published on 20 February, 2019
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കൊല നടത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്നും കൊല്ലുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പ്രതി പീതാംബരന്‍റെ മൊഴി

അപമാനം കൊണ്ടുള്ള നിരാശയിലാണ് കൊലപാതകം നടത്തിയതെന്ന് പെരിയ ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പിതാംബരന്‍. കൃപേഷും ശരത് ലാലും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ അതിനെതിരെ പാര്‍ട്ടി പ്രതികരിച്ചില്ല. ഇത് തന്നെ നിരാശയിലാക്കി. അതുകൊണ്ട് കഞ്ചാല് ലഹരിയില്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് പിതാംബരന്‍ മൊഴി നല്‍കിയരിക്കുന്നത്. 
സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണ് പിതാംബരന്‍. കൊലപാതകത്തില്‍ അറസ്റ്റിലായതോടെ പിതാംബരനെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. 
തന്നെ അക്രമിച്ചത് പാര്‍ട്ടിയില്‍ പരാതിപ്പെട്ടു. എന്നാല്‍ പാര്‍ട്ടി തിരിച്ചടിക്ക് തയാറായില്ല. അതോടെ സ്വന്തം നിലയില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതാണ് പീതാംബരന്‍ പോലീസിനോട് പറയുന്ന മൊഴി. 
കൃപേഷും ശരത് ലാലും പെരിയയില്‍ വെച്ച് പിതാംബരനെ അക്രമിക്കുകയും അന്ന് പീതാംബരന്‍റെ കൈയ്യ് ഒടിയുകയും ചെയ്തു. ഈ കേസില്‍ കൊല്ലപ്പെട്ട ശരത് ലാല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് ശരത് ജാമ്യത്തില്‍ ഇറങ്ങിയത്. 
തന്നെ അക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആരോപിച്ചും പാര്‍ട്ടിയില്‍ പീതാംബരന്‍ പരാതി നല്‍കിയിരുന്നു. 
ഇതോടെ പെരിയയില്‍ കൊലപാതകം രാഷ്ട്രീയമല്ല മറിച്ച് വ്യക്തിവൈരാഗ്യം മൂലമാണ് എന്ന നിലയിലാണ് പ്രതിയുടെ മൊഴി വന്നിരിക്കുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണ് എന്ന് പ്രതിപക്ഷ കക്ഷികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക