Image

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

കല Published on 20 February, 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയ്ക്ക് കടുത്ത മുറിവേല്‍പ്പിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമയിലെ തീവ്രവാദി ആക്രമണം ഭീതിജനകമായ അന്തരീക്ഷമാണെന്നാണ് ട്രംപ് പറഞ്ഞത്. ഇതില്‍ പ്രസ്താവന ഇറക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കാശ്മീരിലെ സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ട്. 
അതേ സമയം ഇന്ത്യയും പാകിസ്ഥാനം സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ അത് നല്ല സാഹചര്യങ്ങളെ സൃഷ്ടിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 
നേരത്തെ അമേരിക്കന്‍ ദേശിയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമാകുന്നുവെന്നും ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നുമുള്ള ഇന്ത്യയുടെ ആരോപണത്തിന് ലോക രാഷ്ട്രങ്ങളില്‍ ഏറെ പിന്തുണയുണ്ടാകുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക