Image

തിരിച്ചു വരവ് ആഘോഷമാക്കി ജഗതിയും ആരാധകരും

കല Published on 20 February, 2019
തിരിച്ചു വരവ് ആഘോഷമാക്കി ജഗതിയും ആരാധകരും

തന്‍റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ജഗതിയും ജഗതിയുടെ ആരാധകരും. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന വാഹനാപകടമാണ് ജഗതിയെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. അപകടത്തെ ജഗതി അതിജീവിച്ചുവെങ്കിലും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ നീണ്ട ചികത്സയിലൂടെയാണ് ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തത്. മകന്‍ രാജ്കുമാറിന്‍റെ പരസ്യകമ്പിനി ഒരുക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് മടങ്ങി വരവ് സംഭവിക്കുക. 
ഇതിനൊപ്പം സോഷ്യല്‍ മീഡിയയിലെ ജഗതിയുടെ പേജ് ഇപ്പോള്‍ സജീവമായിരിക്കുന്നു. ജഗതി വിട്ടു നിന്ന പോയ വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ട്രോള്‍ എന്ന ആക്ഷേപഹാസ്യ ശൈലിക്ക് ഏറെ പ്രചാരം ലഭിച്ചു. എന്നാല്‍ ട്രോളന്‍മാരുടെ യഥാര്‍ഥ മുന്‍ഗാമിയായിരുന്നു ജഗതി. തന്‍റെ സിനിമകളിലൂടെയും സ്റ്റേജുകളിലുമെല്ലാം ജഗതി എത്രയോ ട്രോളുകള്‍ പടച്ചു വിട്ടിരിക്കുന്നു. ഇന്നും ജഗതിയുടെ ചലച്ചിത്രരംഗങ്ങളാണ് ട്രോളന്‍മാരുടെ പ്രധാന ആയുധം. 
ഇപ്പോള്‍ തന്‍റെ തിരിച്ചു വരവിനെ ട്രോളിക്കൊണ്ടാണ് ജഗതി പുതിയ തമാശ സൃഷ്ടിച്ചിരിക്കുന്നത്. ഛോട്ടാ മുംബൈയ് എന്ന ചിത്രത്തില്‍ പടക്കം ബഷീര്‍ എന്ന കഥാപാത്രം നാരായണന്‍കുട്ടിയുടെ കഥാപാത്രത്തെ ഇടിക്കുന്ന രംഗമുണ്ട്. തന്‍റെ പോലീസ് കൊണ്ടുപോയപ്പോള്‍ കളിയാക്കിയ നാരായണന്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ എത്തിയിരിക്കുകയാണ് ജഗതിയുടെ പടക്കം ബഷീര്‍. അപ്പോള്‍ ബഷീര്‍ നാരായണന്‍കുട്ടിയോട് പറയുന്ന ഡയലോഗ് ഇതാണ് "ഞാനിടയ്ക്ക് പോകും വരും... എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട". ഈ ഡയലോഗാണ് ജഗതി ഇപ്പോള്‍ പ്രേക്ഷകരോട് തന്‍റെ തിരിച്ചു വരവിനെക്കുറിച്ചും പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക