Image

ലോകകപ്പില്‍ പോലും പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് നിലപാട് കടുപ്പിച്ച് ബിസിസിഐ

കല Published on 20 February, 2019
ലോകകപ്പില്‍ പോലും പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് നിലപാട് കടുപ്പിച്ച് ബിസിസിഐ

പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ബിസിസിഐ. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പ്രതിഷേധമായിട്ടാണ് ബിസിസിഐയുടെ നിലപാട്. ലോകകപ്പില്‍ പോലും പാകിസ്ഥാനുമായി മത്സരിക്കില്ല. ഇക്കാര്യത്തില്‍ ഐസിസി പറഞ്ഞാലും നിലപാടിന് മാറ്റിമില്ലെന്നാണ് ബിസിസിഐ തീരുമാനം. 
ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങളില്‍ ഗ്രൂപ്പ് ഘടത്തിലാണെങ്കില്‍ പാകിസ്ഥാന് ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പോയിന്‍റ് ലഭിക്കും. ഏതെങ്കിലും തരത്തില്‍ ഇരു ടീമുകളും ഫൈനലില്‍ എത്തുമെന്ന നില വന്നാല്‍ ഇന്ത്യ പിന്മാറും. അങ്ങനെ പാകിസ്ഥാന്‍ ലോകകപ്പ് ജേതാക്കളാകും. പക്ഷെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ല എന്ന് ബിസിസിഐ അറിയിച്ചു. 
നേരത്തെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള മുന്‍ താരങ്ങളും ആരാധകരും ലോകകപ്പില്‍ പാകിസ്ഥാനുമായിട്ടുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യമാണ് പ്രധാനമെന്നും പാകിസ്ഥാനുമായി ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെടരുതെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക