Image

മുത്തലാഖ്‌ നിരോധന ബില്‍; ഓര്‍ഡിന്‍സ്‌ വീണ്ടും ഇറക്കി നരേന്ദ്ര മോദി സര്‍ക്കാര്‍

Published on 20 February, 2019
മുത്തലാഖ്‌ നിരോധന ബില്‍; ഓര്‍ഡിന്‍സ്‌ വീണ്ടും ഇറക്കി നരേന്ദ്ര മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുത്തലാഖ്‌ നിരോധന ബില്‍ പാസാക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതോടെ ഓര്‍ഡിന്‍സ്‌ വീണ്ടും ഇറക്കി നരേന്ദ്ര മോദി സര്‍ക്കാര്‍.

മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇക്കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിലും രാജ്യസഭയിലെത്തിയില്ല. ഇതോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ്‌ വീണ്ടും ഇറക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഷയം പ്രതിപക്ഷത്തിനെതിരെ ബിജെപി പ്രചാരണ ആയുധമാക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും ക്ഷാമകാല ആശ്വാസവും 9% ത്തില്‍ നിന്ന്‌ 11% മാക്കി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക