ദില്ലി: ഉത്തര്‍പ്രദേശിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
പടിഞ്ഞാറെ ഉത്തര്‍പ്രദേശിലെ ഷാമില്‍ ജില്ലയിലും താകികിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തര്‍പ്രദേശില്‍ അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് താജികിസ്ഥാനില്‍ അനുഭവപ്പെട്ടത്. രാവിലെ 7.5നായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിന് പിന്നാലെ എട്ട് മണിയോടു കൂടി ഉത്തര്‍പ്രദേശിലെ ഷാമില്‍ ജില്ലയിലെ കാന്ദ്ല പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുകയായിരുന്നു. ദില്ലിയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരയുള്ള പ്രദേശമാണ് കാന്ദ്ല.