Image

നടിയെ ഉപദ്രവിച്ച കേസ്‌ : പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ഹര്‍ജിയിലെ വിധി നീട്ടി ഹൈക്കോടതി

Published on 20 February, 2019
നടിയെ ഉപദ്രവിച്ച കേസ്‌ : പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ഹര്‍ജിയിലെ വിധി നീട്ടി ഹൈക്കോടതി
കൊച്ചി: നടിയെ തട്ടിക്കൊണ്ട്‌ പോയി ഉപദ്രവിച്ച കേസില്‍ വനിതാ ജഡ്‌ജിയും പ്രത്യേക കോടതിയും വേണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി.

നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ്‌ രാജ വിജയരാഘവനാണ്‌ പരിഗണിച്ചത്‌. നടി ആവശ്യപ്പെട്ട പ്രകാരം എറണാകുളത്ത്‌ നിന്നും കേസ്‌ മാറ്റുന്നത്‌ വിഷമം സൃഷ്ടിക്കുമെന്നും താനും മറ്റ്‌ പ്രതികളും അഭിഭാഷകരും എറണാകുളം ജില്ലക്കാരാണെന്നും പള്‍സര്‍ സുനി കോടതിയില്‍ അറിയിച്ചു.

എന്നാല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക്‌ ഈ ആവശ്യം ഉന്നയിക്കാനാവില്ലെന്നാണ്‌ സര്‍ക്കാര്‍ ബോധിപ്പിച്ചത്‌.

ഉപദ്രവത്തിന്‌ ഇരയായ വ്യക്തിയെന്ന നിലയില്‍ ഭരണഘടനാപരമായി ഉള്ള അവകാശമാണ്‌ വനിതാജഡ്‌ജിയെന്നതും അതിന്‌ മുന്‍ഗണന നല്‍കണമെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു.

വിചാരണയ്‌ക്കിടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങളൊന്നും പ്രതികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ലെന്ന്‌ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. അതിക്രമത്തിന്‌ ഇരയാകുന്നവരുടെ വിഷമം പ്രതികള്‍ക്ക്‌ മനസ്സിലാകില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

കേസ്‌ വിചാരണയ്‌ക്ക്‌ വനിതാ ജഡ്‌ജിയും പ്രത്യേകകോടതിയും വേണമെന്നാണ്‌ നിലപാടെന്നും സര്‍ക്കാര്‍ അറിയിച്ചു. എറണാകുളത്തെ പ്രത്യേക സിബിഐ. കോടതിയില്‍ വനിതാ ജഡ്‌ജിയുണ്ടെന്ന്‌ രജിസ്‌ട്രി വ്യാഴാഴ്‌ച കോടതിയെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക