Image

ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട്‌ തന്നെ പൂര്‍വസ്ഥിതിയിലക്കി

Published on 20 February, 2019
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട്‌ തന്നെ പൂര്‍വസ്ഥിതിയിലക്കി

ബംഗളുരു: കര്‍ണാടകയുടെ പൈതൃക നഗരമായ ഹംപിയിലെ വിഷ്‌ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട്‌ തന്നെ അത്‌ പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പിടിയിലായവരല്‍ നിന്ന്‌ 70,000 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.

ബിഹാറില്‍ നിന്നുളളള ബാബു ചൗധരി, രാജ്‌ ആര്യന്‍, കുമര്‍ ചൗധരി, മധ്യപ്രദേശില്‍നിന്നുള്ള ആയഷ്‌ എനനിവരെയാണ്‌ കല്‍തതൂണുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
ഇവരെ വീണ്ടും ക്ഷേത്രത്തില്‍ എത്തിച്ചാണ്‌ കല്‍ത്തൂണുക പൂര്‍വസ്ഥിതിയിലാക്കിയത്‌. കോടതി ഉത്തരവിന്മേലായിരുന്നു നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക