Image

മുഖ്യമന്ത്രിയെ സല്യൂട്ട്‌ ചെയ്‌ത്‌ റോബോട്ട്‌: പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Published on 20 February, 2019
മുഖ്യമന്ത്രിയെ സല്യൂട്ട്‌ ചെയ്‌ത്‌ റോബോട്ട്‌:  പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം:  പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. കേരള പൊലീസിന്‍റെ ഈ നെട്ടത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്തെ രാജ്യമായി മാറി.

പൊലീസ്‌ ആസ്ഥാനത്ത്‌ ഇനിമുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട്‌ ആയിരിക്കും. സന്ദര്‍ശകര്‍ക്ക്‌ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അവരെ ഓഫീസിന്‍റെ വിവിധയിടങ്ങളിലേക്ക്‌ നയിക്കാനും ഈ യന്ത്രമനുഷ്യന്‌ കഴിയും.

ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ്‌ അഭിവാദ്യം ചെയ്യാനും വനിതാ എസ്‌.ഐയുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യനാകും.

ഓഫീസില്‍ എത്തുന്നവര്‍ക്ക്‌ എവിടെ എത്തണം എന്ന്‌ കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന്‌ കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച്‌ വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്‍റെ പ്രത്യകതയാണ്‌.

പുതിയ സംവിധാനത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി പൊലീസ്‌ ആസ്ഥാനത്ത്‌ എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായി പുതിയ ചുമതലക്കാരന്‍ വാതില്‍ തുറന്നെത്തി.

എത്തിയത്‌ സംസ്ഥാന മുഖ്യമന്ത്രിയാണെന്ന്‌ കണ്ടതോടെ റോബോട്ട്‌ സല്യൂട്ട്‌ ചെയ്‌താണ്‌ സ്വീകരിച്ചത്‌. പുതിയ ഉദ്യോഗസ്ഥന്‌ മുഖ്യമന്ത്രി തിരിച്ചും സല്യൂട്ട്‌ ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക