Image

പാര്‍ട്ടി പറഞ്ഞാല്‍ അച്ഛന്‍ എന്തും ചെയ്യും, ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പീതാംബരന്റെ ഭാര്യയും മകളും

Published on 20 February, 2019
പാര്‍ട്ടി പറഞ്ഞാല്‍ അച്ഛന്‍ എന്തും ചെയ്യും, ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പീതാംബരന്റെ ഭാര്യയും മകളും
കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേസിലെ പ്രതിയുമായ പീതാംബരന്റെ ഭാര്യയും മകളും. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ്‌ അച്ഛന്‍. സിപിഎമ്മിന്‌ വേണ്ടി നിന്നിട്ട്‌ ഇപ്പോള്‍ പാര്‍ട്ടി പുറത്താക്കി.

കൊലപാതകം പാര്‍ട്ടി അറിയാതെ നടക്കില്ലെന്ന്‌ ഭാര്യ മഞ്‌ജുവും മകള്‍ ദേവികയും വ്യക്തമാക്കി.


തിരഞ്ഞെടുപ്പ്‌ അടുത്ത്‌ വരുന്നത്‌ കൊണ്ടാണ്‌ നടപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഉന്നതര്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ പുതിയ ആരോപണമാണ്‌ പരോക്ഷമായി പീതാംബരന്റെ കുടുംബം ഉയര്‍ത്തുന്നത്‌.

മുഖ്യപ്രതിയായ പീതാംബരന്‍ കാസര്‍ഗോഡ്‌ ജില്ലയിലെ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്നലെ പീതാംബരന്റെ അറസ്റ്റ്‌ പൊലീസ്‌ രേഖപ്പെടുത്തി.

പ്രതി പിടിയിലായതോടെയാണ്‌ പീതാംബരനെ പാര്‍ട്ടി പുറത്താക്കി തടിയൂരാന്‍ ശ്രമിച്ചത്‌. പൊലീസ്‌ കസ്റ്റഡിയിലുള്ള പ്രതികളെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണ്‌. ഇതും പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടിയാണ്‌.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക