Image

വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കമായി

Published on 20 February, 2019
 വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കമായി

തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക്‌ തീപകര്‍ന്നതോടെ വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കമായി.  ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന്‌ സ്‌ത്രീകളാണ്‌ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത്‌.

ബുധനാഴ്‌ച രാവിലെ 10.15 മണിയോടെ മേല്‍ശാന്തി എന്‍. വിഷ്‌ണു നമ്‌ബൂതിരി പണ്ടാര അടുപ്പിലേക്ക്‌ തീപകര്‍ന്നതോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പത്ത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നിട്ടുണ്ട്‌.

ക്ഷേത്രതന്ത്രി തെക്കേടത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌ ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന്‌ മേല്‍ശാന്തി വിഷ്‌ണു നമ്‌ബൂതിരിക്ക്‌ കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ്‌ കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കും കൈമാറി.

ചെറിയതിടപ്പള്ളിയിലെ അടുപ്പ്‌ ജ്വലിപ്പിക്കുന്നത്‌ സഹമേല്‍ശാന്തിയാണ്‌. പണ്ടാര അടുപ്പില്‍ നിന്നു പകര്‍ന്നെടുക്കുന്ന തീ നിരവധി പന്തങ്ങളിലേക്ക്‌ പകര്‍ന്നു.

ഉച്ചയ്‌ക്ക്‌ 2.15 നാണ്‌ നൈവേദ്യം.
രാത്രി ഏഴുമണിക്ക്‌ കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കുത്ത്‌ ആരംഭിക്കും.  വ്യാഴാഴ്‌ച രാത്രി  12.15 ന്‌ കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക