Image

കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് 'ആര്‍കെ ബൈബിള്‍ ക്വിസ് 2019 വിജയികളെ ഫെബ്രുവരി 23 ന് പ്രഖ്യാപിക്കും

സാം പടിഞ്ഞാറേക്കര Published on 20 February, 2019
കാനഡ   സ്പിരിച്വല്‍   ഗ്രൂപ്പ്  'ആര്‍കെ   ബൈബിള്‍ ക്വിസ്  2019  വിജയികളെ ഫെബ്രുവരി 23 ന് പ്രഖ്യാപിക്കും
കാനഡ   സ്പിരിച്വല്‍   ഗ്രൂപ്പ്    ആര്‍.കെ   ബൈബിള്‍ ക്വിസ്  2019 മത്സര വിജയികളെ ഫെബ്രുവരി 23 നു ശനിയാഴ്ച പ്രഖ്യാപിക്കും.
വിജയികള്‍ക്കുള്ള സമ്മാനം ജൂലൈ  മാസം  19- 21  വരെ നടക്കുന്ന കാനഡ   സ്പിരിച്വല്‍  ഗ്രൂപ്പ്   സമ്മര്‍ ക്യാമ്പില്‍ വെച്ച് നല്‍കപ്പെടും.

2019 ജനുവരി  26 ന്  നടത്തപ്പെട്ട ബൈബിള്‍ ക്വിസ് മത്സരത്തില്‍ 150 ലധികം പേര്‍  വിവിധ കേന്ദ്രങ്ങളിലായി പങ്കെടുത്തു. ഒണ്ടാറിയോ കൂടാതെ ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്‌വേര്‍ഡ് തുടങ്ങിയ പ്രവിശ്യകളില്‍ നിന്നും 15 മുതല്‍ 72 വയസ്സു വരെയുള്ളവര്‍  പങ്കെടുത്തത് ഈ  ബൈബിള്‍ ക്വിസ് മത്സരത്തെ ആവേശകരമാക്കി.

 ഉല്പത്തി പുസ്തകം, ദാനിയേല്‍, യോഹന്നാന്‍ സുവിശേഷം എന്നിവയില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. ഒന്നാം സമ്മാനം 1000 ഡോളറാണ്. 750, 500 ഡോളറാണ്  ക്യാഷ് െ്രെപസ്.കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക