Image

എന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം: നിരസിച്ച്‌ സത്യന്‍ അന്തിക്കാട്

Published on 20 February, 2019
എന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം: നിരസിച്ച്‌ സത്യന്‍ അന്തിക്കാട്

കൊച്ചി: വ്യാജ ആരോപണത്തിനെതിരെ സത്യന്‍ അന്തിക്കാട് രംഗത്ത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച്‌ കാസ്റ്റിംഗ് കോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ പേരില്‍ വലിയ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

ചെറിയൊരു മുന്നറിയിപ്പ്: എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചാരണം നടത്തുന്നുണ്ടെന്ന് അറിയുന്നു.വാസ്തവ വിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക