Image

റോമയെയും ദ ഫേവറിറ്റിനെയും വൈസിനെയും മറികടന്ന് ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടുമോ? (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 20 February, 2019
 റോമയെയും ദ ഫേവറിറ്റിനെയും വൈസിനെയും മറികടന്ന് ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടുമോ? (എബ്രഹാം തോമസ്)
സാധാരണ ചലച്ചിത്ര അവാര്‍ഡ് നിശകളില്‍ ഏറ്റവും ഒടുവിലാണ് ഏറ്റവും നല്ല ചിത്രത്തിനുള്ള ബഹുമതി പ്രഖ്യാപിക്കുക, നല്ല നടി, നല്ല നടന്‍, നല്ല സംവിധായകന്‍ നോമിനേഷനുകളുടെ അവലോകനത്തിന് ശേഷം ഏറ്റവും മികച്ച ചിത്രത്തിന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള എട്ട് ചിത്രങ്ങളെ പരിചയപ്പെടാം.

ഒരു ഡാര്‍ക്ക് കോമഡിയായി വിശേഷിപ്പിക്കപ്പെടുന്ന ദ ഫേവററ്റില്‍ മൂന്ന് കേന്ദ്രസ്ത്രീകഥാപാത്രങ്ങളാണ്  ഉള്ളത്(ഒളിവിയ കോള്‍മന്‍, എമ്മാ സ്‌റ്റോണ്‍, റേച്ചല്‍ വീസ്). ആന്‍ രാജ്ഞിയുടെ പ്രിയപ്പെട്ടവളായി മാറാന്‍ പ്രലോഭനവും വിഷവും വരെ പ്രയോഗിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് സ്ത്രീകള്‍. ഇവരിലാരും മാലാഖയോ, ചീത്തസ്ത്രീയോ, പെണ്‍ ചെന്നായോ അല്ല. ഇരുവരും തമ്മിലുള്ള അധികാര കിടമത്സരം ആഴത്തില്‍ പരിശോധിക്കുകയാണ് ചെയ്തിരിക്കുന്നത്. മൂന്ന് നായിക കഥാപാത്രങ്ങളുടെയും സങ്കീര്‍ണ്ണതകളാണ് അന്വേഷിക്കപ്പെടേണ്ട അനന്ത സാധ്യതകളുള്ള പ്രമേയം വീസ് പറയുന്നു. സംവിധായകന്‍ യോര്‍ഗോസ് ലാന്തിമോസ് ഓള്‍ എബൗട്ട് ഈവ് ശൈലിയില്‍ രാജ്ഞിയുടെ പ്രിയം പിടിച്ചുപറ്റാന്‍ മല്ലിടുന്ന കസിന്‍ സഹോദരിമാര്‍ സാറയേയും(വീസ്), അബി ഗെയിലിനെയും(സ്റ്റോണ്‍) അവതരിപ്പിക്കുന്നു. മൂവരും ഓസ്‌കറിന് യോഗ്യരാണെന്നാണ് തന്റെ നായികമാരെക്കുറിച്ച് ലാന്തിമോസ് പറയുന്നത്. ഓസ്‌കര്‍ അവാര്‍ഡിന് ദഫേവറിറ്റിന് ഫേവറിറ്റുകള്‍ 17% ആണ്.
പീറ്റര്‍ ഫറേലിയുടെ ഗ്രീന്‍ബുക്കാണ് അവസാന റൗണ്ടിലുള്ള മറ്റൊരു ചിത്രം. ബ്ലാക്ക് ക്ലാസിക്കല്‍ പിയാനിസ്റ്റ് ഡോണ്‍ ഷെര്‍ളിയും(മെഹര്‍ഷാ അലി) അയാളുടെ ഇറ്റാലിയന്‍ അമേരിക്കന്‍ ഡ്രൈവര്‍ ടോണി ലിപും(വീഗോ മോര്‍ട്ടെന്‍സെന്‍) ചേര്‍ന്ന് 1962 ല്‍ ദക്ഷിണ അമേരിക്കയില്‍ നടത്തുന്ന യാത്രകള്‍ ഉദ്വേഗജനകവും ഫലിതം നിറഞ്ഞതുമാണ്. ഒരിക്കലും ചേരുകയില്ല എന്ന് കരുതിയ രണ്ട് വ്യക്തിത്വങ്ങള്‍ തമ്മില്‍ സംഗീതത്തിന്റെയും ഭാഷയുടെയും പേരിലും പോരടിക്കുന്നു. യാത്രയാണ് അവരെ ഒന്നിപ്പിക്കുന്നത്. ഫരേലി പറയുന്നത് തനിക്ക് ഈ റോളുകള്‍ ചെയ്യാന്‍ ആവശ്യമായിരുന്നത് രണ്ട് അഭിനയ ഭീമ•ാരെ ആയിരുന്നുവെന്നും അലിയെയും മോര്‍ട്ടന്‍ സെന്നിനെയും തിരഞ്ഞെടുത്തതോടെ ഈ ആവശ്യം പൂര്‍ത്തിയായി എന്നുമാണ്. അവാര്‍ഡിനുള്ള സാധ്യത 14% പ്രവചിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടിയാല്‍ അത്ഭുതപ്പെടാനാവില്ല. രാഷ്ട്രീയകാരണങ്ങളും അക്കാഡമി അംഗത്വം വ്യത്യസ്ത ജനവിഭാഗങ്ങളാക്കി വര്‍ധിപ്പിച്ചതും ഈ സാധ്യത തള്ളിക്കളയുന്നില്ല. അക്കാഡമിക്ക് ഇപ്പോള്‍ 9000 ല്‍ അധികം അംഗങ്ങളുണ്ട്. ഇവരില്‍ 7,900 സജീവവോട്ടര്‍മാരാണ്. ബ്ലാക്ക് പാന്ഥറിനെ അനുകൂലിക്കുന്നവര്‍ നിശ്വയമായും വോട്ട് ചെയ്തിരിക്കും. എന്നാല്‍ 3% മാത്രമാണ് ഈ ചിത്രം ഓസ്‌കര്‍ ശില്പവുമായി വിജയശ്രീലാളിതമാവും എന്ന് വിശ്വസിക്കുന്നത്.

ആദ്യമായാണ് ഒരു കോമിക് സീരിസിലെ സൂപ്പര്‍ ഹീറോ നായകനായ ചിത്രം നല്ല ചിത്രത്തിനും മറ്റ് വിഭാഗങ്ങളിലും നോമിനേഷന്‍ നേടുന്നത്. അക്കാഡമി അംഗങ്ങളുടെ പ്രത്യേക താല്‍പര്യമായിരിക്കാം കാരണം. ഒരു ഹൈ ടെക്ക് ആഫ്രിക്കന്‍ രാഷ്ട്രവും അവിടെ സൂക്ഷിച്ചിരിക്കുന്ന വൈ ബ്രേനിയവും അത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളും അവരുമായുള്ള ഏറ്റുമുട്ടലുകളും വളരെ വിസ്തരിച്ച് കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജസിന്റെയും മറ്റ് സാങ്കേതിക മികവിന്റെയും പിന്‍ബലത്തില്‍ പകര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ റയാന്‍ ഗൂഗിലര്‍.

ബൊഹീമിയന്‍ റാപ്‌ഷോ ഡിക്ക് വിജയം പ്രതീക്ഷിക്കുന്നവര്‍ 1% മാത്രമാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പൂര്‍ത്തീകരണം നീണ്ടു പോയി. സംവിധായകന്‍ സിംഗര്‍ വിട്ടുപോയി. തിരക്കഥാകൃത്തുക്കള്‍ പീറ്റര്‍ മോര്‍ഗനും ആന്റണി മക്കാര്‍ട്ടനും വളരെ താല്‍പര്യപൂര്‍വ്വം പരിശ്രമിച്ചാണ് ആന്റണി മക്കാര്‍ട്ടനും വളരെ താല്‍പര്യപൂര്‍വ്വം പരിശ്രമിച്ചാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ഒരു റോക്ക് ഗായകസംഘം ഐതിഹാസിക വിജയം നേടുന്ന പ്രമേയത്തിന് അക്കാഡമിയുടെ പ്രത്യേക ശ്രദ്ധ ലഭിച്ചു. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച റോമ ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനും(സ്പാനിഷ്) ഏറ്റവും നല്ല ചിത്രത്തിനും ഉള്ള നോമിനേഷനുകളുമായാണ് അവാര്‍ഡിന് അക്ഷമയോടെ കാത്തിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സോ ക്യുയറോണിന്റെ കുട്ടിക്കാല സ്മരണകളെ ആസ്പദമാക്കി അയാള്‍ തന്നെ കഥയെഴുതി, ചിത്രീകരിച്ച് നിര്‍മ്മിച്ച ചിത്രം 1970 കളിലെ മെക്‌സിക്കോ നഗരത്തില്‍ ഒരു ഇടത്തരം കുടുംബത്തിലെ ആയ ആയിരുന്ന ക്ലിയോയുടെ കഥ പറയുന്നു. കഥാഖ്യാനത്തിന്റെ ലാളിത്യം വര്‍ണ്ണപ്പകിട്ടില്ലാതെ ചിത്രീകരിച്ചിരിക്കുന്നത് ഏറെ വര്‍ധിപ്പിക്കുന്നു, 10 നോമിനേഷനുകളില്‍ നല്ല ചിത്രം, നല്ല സംവിധായകന്‍, നല്ല നടി(ചാരിറ്റ്‌സ അപാരിസിയോ) എന്നീ അവാര്‍ഡുകളെങ്കിലും റോമയ്ക്ക് ലഭിക്കേണ്ടതാണ്. ഏറ്റവും നല്ല വിദേശഭാഷാ ചിത്രം, നല്ല സഹനടി(മരീന ഡിടവീര) എന്നീ അവാര്‍ഡുകള്‍ കൂടി ലഭിച്ചാല്‍ കേക്കിലെ ഐസിംഗ് ആയി മാറും. 32% മാണ് റോമയ്ക്ക് സാധ്യത കല്‍പിക്കുന്നത്.

5% മാത്രമേ വൈസിന് സാധ്യത കല്‍പിക്കുന്നുള്ളൂവെങ്കിലും  ശക്തമായ പോരാട്ടം കാഴ്ച വെയ്ക്കുന്ന ചിത്രമാണിത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ ഇറങ്ങിയ ഒരു യുവാവ്(ഡിക്ക്്‌ചേനി-ക്രിസ്റ്റിയന്‍ ബേല്‍ അവതരിപ്പിക്കുന്ന നായകന്‍ അമേരിക്കയുടെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ മൂന്ന് ദശകങ്ങളില്‍ നിര്‍ണ്ണായക ശക്തിയായി മാറി. വൈസ് പ്രസിഡന്റ് വരെ ആയി ഉയര്‍ന്നു. ഒരു നാലാം മതില്‍ ഭേദനമായാണഅ സംവിധായകന്‍ ആഡം മക്കേയുട ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.
ചേനിയായി പ്രത്യക്ഷപ്പെടുവാന്‍ ബേല്‍ ധാരാളം ശാരീരിക പരിവര്‍ത്തനത്തിന് വിധേയനായി-തൂക്കം വര്‍ധിപ്പിക്കുക ഉള്‍പ്പെടെ. ബേലിന് നല്ല നടനുള്ള ഓസ്‌ക്കര്‍ സാധ്യതയും ധാരാളം പേര്‍ പ്രവചിക്കുന്നുണ്ട്. ബ്ലാക്ക് കോമഡിയും പോപ് കള്‍ച്ചറും ഷേക്‌സ്പീരിയന്‍ ശൈലിയിലുള്ള സംഭാഷണവും വൈസിന്റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു.

'ബ്ലാക്ക് മാന്‍ ഇന്‍ഫിട്രേറ്റ്‌സ് കു ക്ലക്‌സ്‌ക്ലാന്‍' എന്ന ആറ് വാക്കുകളാണ് സ്‌പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്‍സ്മാനെ വിശേഷിപ്പിക്കുന്നത്. കൊളറാഡോ സ്പ്രിംഗ്‌സിലെ ആദ്യ കറുത്ത വര്‍ഗ പോലീസുകാരന്‍ റോണ്‍ സ്റ്റാള്‍ വര്‍ത്ത് വര്‍ഗമേധാവിത്ത സംഘടന(ക്ലൂ ക്ലക്‌സ് ക്ലാന്‍) യില്‍ കടന്ന് കയറുന്നു. ഇന്നത്തെ അമേരിക്കയിലും ഇടയ്ക്കിടെ സംഭവിക്കുന്ന കൂട്ടക്കുരുതിയിലും 70 കളുടെ പ്രമേയത്തിലെ വ്യത്യസ്തയും സമീപമായ സംഭവങ്ങളും ചിത്രത്തെ മുന്നിലെത്തിച്ചു എന്നും വരാം.

റോമയ്ക്ക് കടുത്ത മത്സരം ന്ല്‍കും എന്ന് പ്രതീക്ഷിക്കുന്നത് എസ്റ്റാര്‍ ഈസ്‌ബോണ്‍ എന്ന ചിത്രമാണ്- 24% ചിത്രത്തിന് സാധ്യത കല്‍പിക്കുന്നു. ബ്രാഡ്‌ലി കൂപ്പര്‍ എന്ന സംവിധായകന്‍ ഒരു സംഗീത ആരാധകനാണ്. ദുരന്ത പര്യവസായിയായ ഒരു പ്രേമകഥയിലെ നായകന്‍ റോക്ക് താരം ജാക്‌സണ്‍ മെയിനാണ്(കൂപ്പര്‍ സ്വയം  ഈ റോള്‍ ചെയ്തു). ഹര്‍ഷേന്മാദ ലഹരി പടര്‍ത്തുന്ന റോക്ക് സംഗീതവും ഒറിജിനല്‍ സംഗീതവും ചലനം സൃഷ്ടിക്കുന്ന പ്രകടനങ്ങളും വ്യത്യസ്തമായ അനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. റോക്ക് സംഗീത ആരാധകര്‍ ചിത്രത്തിന് ഏറ്റവും അഭികാമ്യമായ ബഹുമതിനേടിക്കൊടുത്തു എന്ന് വരാം.

ഫെബ്രുവരി 24ന് ഓസ്‌കര്‍ രാവിലെ അവസാന കവര്‍(ഓണ്‍വെലോപ്)തുറക്കുമ്പോള്‍ അതില്‍ ഏത് ചിത്രത്തിന്റെ പേരാണ് ഉണ്ടാവുക എന്നറിയാന്‍ കാത്തിരിക്കാം.

 റോമയെയും ദ ഫേവറിറ്റിനെയും വൈസിനെയും മറികടന്ന് ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടുമോ? (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക