Image

നീയും ഞാനും (കവിത: ജോസ് വല്ലേരിയാന്‍ കോയിവിള)

Published on 20 February, 2019
നീയും ഞാനും (കവിത: ജോസ് വല്ലേരിയാന്‍ കോയിവിള)
നീയും ഞാനും
നമ്മുടെ സ്വപ്നങ്ങളും
ഒരിക്കല്‍ മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന
നിറയെ സുന്ദരമായ
വര്‍ണ്ണചിത്രങ്ങള്‍
പോലെയായിരുന്നു ....

എന്നോ എന്റെ മനസിലെ
ആ വര്‍ണ്ണചിത്രത്തില്‍
കറുപ്പിന്റെ പേനയില്‍
ആദ്യാക്ഷരങ്ങളെഴുതി നീ
എന്നെ കൂട്ടാതെ ഞാന്‍
പോകും വഴിക്കെതിരായി
കടന്നു പോയി ..

ഇന്ന് നീ പോയ വഴികളില്‍
ഇരുട്ടിന്റെ കറുത്ത നിറമുള്ള
അന്ധകാരം മാത്രമാണുള്ളത്
നീയെനിക്കു സമ്മാനിച്ച
ആ കറുപ്പാണ് ഇന്നെനിക്കു
നിന്റെ ഓര്‍മകളില്‍ നിന്നുള്ള രക്ഷ ...

എങ്കിലും ആ കറുപ്പിനുള്ളില്‍
ഒരു ക്ലാവുപിടിച്ച ഓര്‍മപോലെ
നിന്റെ ഉള്ളിലെ വെളുപ്പ്
ഞാന്‍ കാണുന്നു ....
പക്ഷെ കറുപ്പ് കട്ടപിടിച്ച
നിന്റെ ഓര്‍മകളില്‍
എത്ര നിറം നല്‍കിയാലും
അന്നത്തെ പോലെ
പൂര്‍ണ്ണശോഭയില്‍
നിന്നിലേക്കെത്തുവാന്‍
സാധിക്കുന്നില്ലെനിക്കിന്നു ....
Join WhatsApp News
sudhir panikkaveetil 2019-02-21 16:54:27
ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ 
താങ്കൾക്ക് സ്വാഗതം, നല്ല എഴുത്തുകാരെ 
വായനക്കാർ ഓർമ്മിക്കുന്നു. നിങ്ങളുടെ 
കവിതകൾ എനിക്ക് ഇഷ്ടമാണ്. ഇനിയും 
എഴുതുക. അഭിനന്ദനങ്ങൾ, 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക