Image

2021 ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 February, 2019
2021 ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) 2021-ലെ പതിനൊന്നാമത് ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍ വച്ചു നടത്തുവാന്‍ കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡ് യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ അറിയിച്ചു.

ടാമ്പയില്‍ നിന്നും, ചിക്കാഗോയില്‍ നിന്നും കണ്‍വന്‍ഷന്‍ നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടു മുന്നോട്ടുവന്നിരുന്നു. പക്ഷെ 2019-ലെ കണ്‍വന്‍ഷന്‍ നടത്തുവാനും അരിസോണ ടീം മുന്നോട്ടു വന്നിരുന്നുവെങ്കിലും ന്യൂജഴ്‌സി ടീമിനെയാണ് പരിഗണിച്ചത്. ആയതിനാല്‍ സംഘടനയുടെ സുഗമമായ നടത്തിപ്പിനേയും മുന്നോട്ടുള്ള വളര്‍ച്ചയേയും കണക്കിലെടുത്ത് പുതിയ സ്ഥലങ്ങളെ പരിഗണിക്കണമെന്നുള്ള ബോര്‍ഡ് അംഗങ്ങളുടെ ശക്തമായ അഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് അരിസോണയെ ഐക്യകണ്‌ഠ്യേന പരിഗണിച്ചത്.

ഈവര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യൂജഴ്‌സിയില്‍ വച്ചു നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ പങ്കെടുത്ത് തഒരു വന്‍ വിജയമാക്കിതീര്‍ക്കണമെന്നും ചെയര്‍മാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. കൂടാതെ പുല്‍വാമ ദുരന്തത്തില്‍ മരണമടഞ്ഞ ജവാന്മാര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക