Image

പുല്‍വാമ: സി.ആര്‍.പി.എഫ്‌ ജവാന്‍മാരുടെ കേന്ദ്ര ഫണ്ടിലേക്ക്‌ നാല്‌ ദിവസം കൊണ്ട്‌ ലഭിച്ചത്‌ 26 കോടി

Published on 20 February, 2019
പുല്‍വാമ: സി.ആര്‍.പി.എഫ്‌ ജവാന്‍മാരുടെ കേന്ദ്ര ഫണ്ടിലേക്ക്‌  നാല്‌  ദിവസം കൊണ്ട്‌ ലഭിച്ചത്‌ 26 കോടി
ന്യൂദല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്‌. ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഫണ്ടിലേക്ക്‌ നാല്‌ ദിവസം കൊണ്ട്‌ ഒഴുകിയെത്തിയത്‌ 26.45 കോടി രൂപ.

ജവാന്മാര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച `ഭാരത്‌ കേ വീര്‍' ഫണ്ടിനാണ്‌ രാജ്യത്തെ ജനങ്ങളുടെ ഭാഗത്ത്‌ നിന്നും വന്‍ സ്വീകരണം ലഭിച്ചത്‌.

ഇത്‌ വന്‍ റെക്കോര്‍ഡാണെന്നും സര്‍ക്കാരിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇത്രയും വേഗത്തില്‍ ഇത്രയും പണം സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം പറയുന്നു.

മരണമടഞ്ഞ സായുധ സേനയിലെ സൈനികര്‍ക്കും അവരുടെ ശവസംസ്‌ക്കാര ചെലവുകള്‍ക്കും 15 ലക്ഷം വീതമാണ്‌ പരമാവധി നല്‍കാന്‍ കഴിയുന്ന തുക.

പദ്ധതിക്ക്‌ തുടക്കം കുറിച്ച്‌ ആദ്യ ദിവസം തന്നെ ഓരോ കുടുംബങ്ങള്‍ക്കും നല്‍കാനുള്ള തുക ഫണ്ടിലേക്ക്‌ എത്തിയിരുന്നു.

പ്രഖ്യാപിച്ച തുക സൈനികരുടെ കുടുംബങ്ങള്‍ക്ക്‌ നല്‍കി ബാക്കി തുക മറ്റാവശ്യങ്ങള്‍ക്കായിയാരിക്കും വിനിയോഗിക്കുന്നത്‌.
Join WhatsApp News
discuss 2019-02-20 15:40:16
discussion at indialife.us< Pakistan is our enemy and the Pakistanis are our enemies. We have no doubt about it. But what about Pakistani-Americans? Are they too enemies of Indian-Americans? 
Can Americans hate other Americans for their national origin? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക