Image

ഒക്കലഹോമ ഹിന്ദു മിഷന് നവ നേതൃത്വം

Published on 20 February, 2019
ഒക്കലഹോമ ഹിന്ദു മിഷന് നവ നേതൃത്വം
ഒക്കലഹോമ ഹിന്ദു മിഷന്റെ കഴിഞ്ഞ മാസത്തെ കുടുംബയോഗത്തില്‍ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ.സുഗുണന്‍ പ്രസിഡന്റ്, ദീപാ ശൈലേഷ് സെക്രട്ടറി, സംഗീത നമ്പ്യാര്‍ ട്രഷറര്‍, ആതിര നായര്‍, അജേഷ് രവീന്ദ്രന്‍ എന്നിവര്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സുമാരായും ചുമതലയേറ്റു,
തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ ഈ വര്‍ഷത്തെ പ്രധാന പരിപാടികളെക്കുറിച്ച് പ്രസിഡന്റും സെക്രട്ടറിയും സംസാരിക്കുകയുണ്ടായി.

ഭാരതീയ ദര്‍ശനങ്ങളും പാശ്ചാത്യ ഭര്‍ശനങ്ങളും ഒന്നിച്ചൊഴുക്കുന്ന മാനവികതയുടെ പുത്തന്‍ ചാലുകളൊരുക്കുന്ന ധൈഷിണിക ഭഗീരഥന്മാരാക്കാനായി വരും തലമുറയെ പ്രാപ്തരാക്കുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം എന്നും, ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസമില്ലാതെ മലയാളികളെ ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും മഹത്തായ നമ്മുടെ സംസ്കാരം അവരില്‍ വളര്‍ത്തുകയും ചെയ്യുക, ഭാരതത്തിന്റേയും അമേരിക്കയും എല്ലാ കലാ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും നമ്മുടെ കുട്ടികളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക, കേരളത്തിന്റെ തനതു കലാരുപങ്ങളെ വരും തലമുറയിലേക്കും പകര്‍ന്നു നല്‍കുക എന്നിവയും പ്രധാനമായി ചെയ്യേണ്ടതാണന്നും കലാസാംസ്കാരിക ചുമതലയുള്ള അജേഷ് രവീന്ദ്രനും ആതിരാ നായരും അറിയിച്ചു, ഈ കര്‍മ്മ പരിപാടികളുടെ വിജയത്തിനായി ഒക്കലഹോമയിലെ എല്ലാ മലയാളികളേയും സാഹോദര്യ ബുദ്ധ്യാ ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡന്റ് ശ്രീ.സുഗുണന്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി.
ഒക്കലഹോമ ഹിന്ദു മിഷന് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക