Image

എലിസബത്ത് ഫിലോമോന്‍ (ഗ്ലോറി-50) ഡാളസില്‍ നിര്യതയായി

പി പി ചെറിയാന്‍ Published on 20 February, 2019
എലിസബത്ത് ഫിലോമോന്‍ (ഗ്ലോറി-50) ഡാളസില്‍ നിര്യതയായി
ഡാളസ്: പന്തളം കുരമ്പാല പുത്തന്‍ വിളയില്‍ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോന്‍ (ഗ്ലോറി - 50) ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ ഡാലസില്‍ നിര്യാതയായി.

പുത്തന്‍കുരിശ് കണ്ടങ്കേരില്‍ ഹെബ്രോണ്‍ കുടുംബാംഗമായ സാമുവേല്‍ ഫിലോമോന്റെ (റെജി) സഹധര്‍മ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവര്‍ത്തകനായിരുന്ന പരേതനായ പാസ്റ്റര്‍ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.

ഭൗതീകശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ (13930 Distribution Way, Farmers Branch, TX 75234) പൊതുദര്‍ശനത്തിനുവെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണസമ്മേളനവും നടക്കും. 23 ശനിയാഴ്ച രാവിലെ 9:30 നു അതേ ആരാധനാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് ഭൗതീകശരീരം സംസ്‌കരിക്കും.

മക്കള്‍: നിക്കോള്‍ - പ്രിന്‍സ് ജോണ്‍സണ്‍, സമാന്ത ഫിലോമോന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക