Image

പെരിയയില്‍ കൂട്ടക്കൊല; കുറ്റം തനിച്ച് ഏറ്റെടുക്കാനുള്ള പിതാംബരന്‍റെ നീക്കം പൊളിയുന്നു. ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് തെളിവുകളില്‍ വ്യക്തം

കല Published on 20 February, 2019
പെരിയയില്‍ കൂട്ടക്കൊല; കുറ്റം തനിച്ച് ഏറ്റെടുക്കാനുള്ള പിതാംബരന്‍റെ നീക്കം പൊളിയുന്നു. ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് തെളിവുകളില്‍ വ്യക്തം
പെരിയയില്‍ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ.പീതാംബരനടക്കം കൃത്യം നടത്തിയതിന് ശേഷം നേരെയെത്തിയത് തൊട്ടടുത്തുള്ള സിപിഎം പാര്‍ട്ടി ഓഫീസില്‍. മണിക്കൂറുകളോളം ഇവര്‍ ഇവിടെ ചിലവഴിച്ചു. കസ്റ്റഡിയിലുള്ളവരുടെ മൊഴി ഇപ്രകാരമായിരുന്നു. തിങ്കളാഴ്ച നേരം പുലരുന്നത് വരെ ഇവര്‍ ഇവിടെ തങ്ങി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലും തങ്ങി. നേരം പുലര്‍ന്നതോടെ എല്ലാവരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത് സിപിഎം ജില്ലാ നേതൃത്വം ഇടപ്പെട്ടായിരുന്നു. ദേശിയ പാത ഒഴിവാക്കിയാണ് സഞ്ചാരം ഒരുക്കിയത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചു. 
പിന്നീട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിച്ചതും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ തന്നെയായിരുന്നു. കുറ്റം വ്യക്തിവൈരാഗ്യം മൂലമെന്ന് സമ്മതിക്കാനുള്ള പദ്ധതി രൂപപ്പെട്ടതിന് ശേഷമായിരുന്നു കീഴടങ്ങലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പറയപ്പെടുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക