Image

യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്

പി.പി. ചെറിയാന്‍ Published on 21 February, 2019
യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്
ഫ്‌ളോറിഡ:  സമ്മര്‍ എക്‌സ് ചേയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നോര്‍ത്ത് യൂണിവേഴ്‌സിറ്റി ഓഫ് ചൈനയില്‍ നിന്നും അമേരിക്കയില്‍ എത്തിയ ചൈനീസ് വിദ്യാര്‍ത്ഥിയെ  നാവല്‍ ബേസിന്റെ ചിത്രം എടുത്ത കുറ്റത്തിന് ഫ്‌ളോറിഡാ ഫെഡറല്‍ ജഡ്ജി ഫെബ്രുവരി 19ന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

വെസ്റ്റ് നാവല്‍ എയര്‍ സ്റ്റേഷന്റെ ചുറ്റും  നടക്കുന്നതിനിടയില്‍ തന്റെ കയ്യിലുണ്ടായിരുന്ന സെല്‍ഫോണിലും, ക്യാമറയിലുമാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണഅ സാഹൊ(Zaho) എന്ന വിദ്യാര്‍ത്ഥി(20) ചിത്രമെടുത്തത്. നാവല്‍ ബേസ് ഫെന്‍സ് കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്കല്‍ ഏര്‍പ്പെടുത്തിയിരുന്ന വിവരം വിദ്യാര്‍ത്ഥിക്കറിയില്ലായിരുന്നുവെന്ന് ഇയാള്‍ക്കുവേണ്ടി വാദിച്ച അറ്റോര്‍ണി ജഡ്ജിയോടു പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അമേരിക്കയുടെ ഇന്റലിജന്‍സ് ടെക്‌നോളജിയെകുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചൈനീസ് ഗവണ്‍മെന്റ് യുവാക്കളെ ചാരന്മാരായി അയക്കുന്നു എന്ന സാഹചര്യം നിലനില്‍ക്കുന്നതാണ് ശിക്ഷ ഇത്രയും കടുത്തതാകാന്‍ കാരണം. നിരോധിത മേഖലകളില്‍ ഫോട്ടോഗ്രാഫിക്ക് ശ്രമിക്കുന്നവര്‍ക്ക് വലിയൊരു മുന്നറിയിപ്പാണ് ചൈനീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ.

യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്യു.എസ്. നാവല്‍ ബേസിന്റെ ചിത്രം പകര്‍ത്തിയതിനു ഒരു വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക