തിരുവനന്തപുരം: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രധാന പ്രതി ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
എംഎല്‍എ.യുടെ പങ്ക് അന്വേഷിക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കേസ് പീതാംബരനില്‍ ഒതുക്കാന്‍ പൊലീസും സര്‍ക്കാരും ശ്രമിക്കുയാണെന്ന് ആരോപിച്ച ചെന്നിത്തല കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചു.
കേസില്‍ കോണ്‍ഗ്രസ് നിയമ പോരാട്ടം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് പറഞ്ഞ ചെന്നിത്തല കേരള പൊലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു.
എംഎല്‍എയുടെ പ്രേരണയിലാണ് കൊല നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കം പറഞ്ഞിട്ടും കേസ് പീതാംബരനില്‍ മാത്രം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് പ്രതി പീതാംബരന്റെ വീട്ടിലെത്തി കുടുംബത്തിന് പാര്‍ട്ടി സഹായം വാഗ്ദാനം ചെയ്തതും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.
വെട്ട് കൊണ്ട് കയ്യില്‍ ഇരുമ്ബ് കമ്ബി ഇട്ട പീതാംബരന് സ്വന്തം കാര്യങ്ങള്‍ പൊലും നിര്‍വഹിക്കാന്‍ കഴിയില്ലെന്നാണ് ഭാര്യ പറയുന്നത്. അങ്ങനെ ഒരാള്‍ക്ക് എങ്ങനെയാണ് ഒരാളെ വെട്ടിവീഴ്ത്താന്‍ കഴിയുകയെന്ന് ചെന്നിത്തല ചൊദിച്ചു.
കൊലപാതകത്തിന്റെ രീതിയും സാഹചര്യവും പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് വ്യക്തമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത് അന്വേഷിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് കുറ്റപ്പെടുത്തി.