Image

അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമര്‍പ്പണത്തിന്റെ 29 വര്‍ഷങ്ങള്‍

അനില്‍ പെണ്ണുക്കര Published on 21 February, 2019
അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമര്‍പ്പണത്തിന്റെ 29 വര്‍ഷങ്ങള്‍
അമേരിക്കന്‍ മലയാളികള്‍ക്ക് അപ്പു പിള്ള അവരുടെ സ്വന്തം മഹാബലിയാണ് .പരമ ഭക്തനായിരുന്നു  മഹാബലി എങ്കില്‍ അതിനേക്കാള്‍ വലിയ  ഭക്തനാണ് അപ്പു  ചേട്ടന്‍. നാട്ടിലെത്തിയാല്‍ അദ്ദേഹവും ഭാര്യയും സന്ദര്‍ശിക്കാത്ത ക്ഷേത്രങ്ങള്‍ ഇല്ല. എത്ര വലിയ തിരക്കാണെങ്കിലും എല്ലാ വര്‍ഷവും ഫെബ്രുവരി മാര്‍ച്ചു മാസങ്ങളില്‍ തിരുവന്തപുരത്തെ വീട്ടില്‍ ഉണ്ടാവും അപ്പു പിള്ളയും ഭാര്യ രാജി പിള്ളയും. ആറ്റുകാലമ്മയ്ക്ക് പോകാല ഇടണം. അതിനേക്കാള്‍ പ്രധാനം  ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുവാനെത്തുന്ന  ഭക്തജങ്ങള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കുവാനും ഇരുവരും സജീവമായി ഉണ്ടാകും.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗം, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ സ്ഥാപക മെമ്പര്‍, നായര്‍ ബെനവലന്റ് അസോസിയേഷന്‍ സ്ഥാപക മെമ്പര്‍ ,കെ എഛ് എന്‍ എ യുടെ സംഘാടകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ സംഘടകനാണ് അപ്പു പിള്ള.അമേരിക്കയില്‍ ഒരു ഓണം ഉണ്ടെങ്കില്‍ മലയാളികളുടെ പൊന്നു തമ്പുരാന്‍ മാവേലിയായി അപ്പു പിള്ളയുണ്ടാകും.രണ്ട് സിനിമകളുടെ നിര്‍മ്മാതാവ് ,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അപ്പു പിള്ള ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ സാധാരണ ഭക്തനാകുന്നു .

ഏതാണ്ട്  29  വര്‍ഷമായി അപ്പുപിള്ളയുടെ കുടുംബം പൊങ്കാല സമര്‍പ്പണത്തിനായി അമേരിക്കയില്‍ നിന്നെത്തുന്നത്. ഭാര്യ രാജിയാണ് പൊങ്കാല ഇടുന്നതെങ്കിലും കാര്യക്കാരനായി അപ്പു പിള്ളയും ഉണ്ടാകും.പൊങ്കാല ഇടുക മാത്രമല്ല പൊങ്കാല സമര്‍പ്പണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങളെ സഹായിക്കുന്ന ദൗത്യവും ഈ കുടുംബം ഏറ്റെടുക്കുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിനു അടുത്താണ് അപ്പു പിള്ളയുടെ വീട്.പൊങ്കാലയുടെ  തലേ ദിവസം തന്നെ വീടും പരിസരവും ഭക്ത ജനങ്ങളെ കൊണ്ട് നിറയും.അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കുക,അവരെ തൃപ്തിപ്പെടുത്തുക എന്നതിലാണ് ഞങ്ങളുടെ സന്തോഷം.ഇത്തവണ ഏതാണ്ട് ഇരുന്നൂറിലധികം  കുടുംബങ്ങള്‍ ആണ്  അപ്പു പിള്ളയുടെയും, രാജി പിള്ളയുടെയും അതിഥികള്‍ ആയി എത്തിയത്.ആറ്റുകാല്‍ യുവ കേസരി ക്ലബ് ചുക്കാന്‍ പിടിക്കുന്ന സഹായ പ്രവര്‍ത്തനങ്ങളിലും മുഖ്യ സഹായിയായി അദ്ദേഹവും കൂടി. ഇത്തവണ യുവ കേസരി ക്ലബിന്റെ പൊങ്കാല സഹായ ഹസ്തം പരിപാടികള്‍ ഉത്ഘാടന പരിപാടികളില്‍ സജീവമായി ഉണ്ടായിരുന്നു. സംഘടനാ ,സാമൂഹ്യ പ്രവര്‍ത്തകണ്‍ എന്ന നിലയില്‍ അപ്പു പിള്ളയും സഹ ഉല്‍ഘാടകനായി ദീപം തെളിയിച്ചു.

തന്റെ ജീവിതത്തിലെ പുണ്യ നിമിഷങ്ങളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല എന്ന് അപ്പു പിള്ള ഈ  മലയാളിയോട് പറഞ്ഞു.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ പൊങ്കാല വഴിപാട് നടന്നു വരുന്നതാണ്. കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ജനങളുടെ എണ്ണം കൂടി .തിരുവനതപുരം നഗരവും പരിസര പ്രദേശങ്ങളിലെല്ലാം പൊങ്കാല സമര്‍പ്പണം നടക്കുന്നു.

 പൊങ്കാല മഹോത്സവം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് പൊങ്കാല നൈവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹപുണ്യം നേടാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തുന്നത്.അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഞാനാണ് നാട്ടുകാര്‍ ചെയ്തു കൊടുക്കും. അത് അമ്മയ്ക്ക് ഞങ്ങള്‍ തിരുവന്തപുരത്തുകാര്‍ നല്‍കുന്ന ആത്മ സമര്‍പ്പണം കൂടിയാണ്.

പൃഥ്വി, ആപം, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലംപൃഥ്വി, ജലംആപം, സൂര്യപ്രകാശംഅഗ്‌നി, തേജസ്സ്, കാറ്റ്‌വായു, തുറന്ന അന്തരീക്ഷംആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം. 

 ഓരോ പൊങ്കാല കഴിയുമ്പോളും മായാതെ ഈ ദൃശ്യം എപ്പോളും മനസ്സില്‍ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ആയിരുന്ന അപ്പു പിള്ള ഇപ്പോള്‍ റിട്ടയര്‍മെന്റിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ്.

സാമൂഹ്യ പ്രവര്‍ത്തകന്‍ ,നടന്‍ നിര്‍മ്മാതാവ് തുടങ്ങിയ നിലയിലിലെല്ലാം സജീവ സാന്നിധ്യമായ അപ്പു പിള്ള ഇത്തവണ ഫൊക്കാന കേരളാ കണ്‍വന്‍ഷന് എത്തിയതാണ്. എന്തെല്ലാം പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തലും പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന ആത്മീയ അനുഭൂതി ഒന്ന് വേറെ തന്നെയാണെന്ന് അപ്പു പിള്ളയും, രാജി പിള്ളയും പറഞ്ഞു.

Join WhatsApp News
വിദ്യാധരൻ 2019-02-22 07:01:32
മനുഷ്യരുടെ അജ്ഞതയിൽ നിന്ന് മതം എത്രമാത്രം  മുതലെടുക്കുന്നതിന്റെ    തെളിവാണ് ശബരിമലയും ആറ്റിങ്ങൽ പൊങ്കാലയും,  യേശു പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു പ്രസവിച്ചു എന്ന് പറയുന്നതുമൊക്കെ   ഇത്തരം വിഡ്ഢിത്തരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ    പ്രതിനിധികളായിട്ടേ  ഇയാളെയും മാത്തുള്ളയെയും ഒക്കെ  കാണാൻ കഴിയു.   
"ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. "

'പാഡ് മാൻ ' എന്ന ഹിന്ദി സിനിമയിലെ ഇതിവൃത്തം,   രക്തസ്രാവത്തെ വലിചെടുക്കാൻ തുണി വീണ്ടും വീണ്ടും കഴുകി  ഉണക്കി ഉപയോഗിച്ചിരുന്ന ഭാര്യയുടെ ശീലത്തെ ആരോഗ്യപരമായ മറ്റൊരു മാർഗ്ഗത്തിലൂടെ മാറ്റാൻ ശ്രമിച്ച ഭർത്താവിന്റെ കഥയും 'സാനിറ്ററി പാടിന്റെ' കഥയുമാണ് .  നമ്മളുടെ നാട്ടിലെ അനാചാരങ്ങളുടെ പിന്നിലെ വിവരക്കേട് എത്രമാത്രം ആഴത്തിലാണ് എന്നത് . ഈ സിനിമയും അതിലെ കഥാനായകനും നേരിടേണ്ടി വരുന്ന ദുരവസ്ഥ വളരെ വ്യക്തമായി നമ്മോട് സംസാരിക്കുന്നു  .   

എല്ലാ അജ്ഞതകളെയും മാറ്റുന്ന ആത്മ ജ്ഞാനത്തിന്റെ ഉറവിടമായ കേരളത്തിലാണ് ഈ വിഡ്ഢിത്തരങ്ങൾ അരങ്ങേറുന്നത്.   ചിന്തകരാലും കവികളാലും കവിയിത്രികളാലും  കലാകാരന്മാരാലും   തിങ്ങി നിൽക്കുന്ന ഇ-മലയാളിയിലെ എഴുത്തുകാർ ഇതിനോട് പ്രതികരിക്കും എന്ന് വിചാരിക്കുന്നു 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക