Image

പതിനൊന്നാമത് ആഗോള ഹിന്ദു കണ്‍വെന്‍ഷന് ചിക്കാഗോ ഒരുങ്ങി.

ജോയിച്ചന്‍ പുതുക്കുളം Published on 21 February, 2019
പതിനൊന്നാമത് ആഗോള ഹിന്ദു കണ്‍വെന്‍ഷന് ചിക്കാഗോ ഒരുങ്ങി.
സനാതന ധര്‍മ്മത്തെ ആധാര ശിലയാക്കി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും മഹത്തായ ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരയ കേരളത്തിലെ ഹൈന്ദവ ധര്‍മ്മ വിശ്വാസികളുടെ, ഭാരതത്തിനു പുറത്തുള്ള ഏറ്റവും വലിയ കൂട്ടായ്മയായ "കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ" രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ നടക്കുന്ന പതിനൊന്നാമത് ദ്വൈവാര്‍ഷിക ഹൈന്ദവ സംഗമത്തിന് സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ചിക്കാഗോ മഹാ നഗരം തയ്യാറെടുക്കുന്നു ...

എന്ത് കൊണ്ട് 2021 ലെ ഹിന്ദു സമാഗമം ചിക്കാഗോയില്‍?

ജഗദ് ഗുര് ശ്രീ സത്യാനന്ദ സരസ്വതി തിരുവടികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും ആരംഭിച്ച നമ്മുടെ സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളില്‍ പറയുന്നത്...
ഹിന്ദു ആയതില്‍ നാം അഭിമാനം കൊള്ളുകയും, ഹൈന്ദവ ദര്‍ശനങ്ങളിലും ഭാരതീയ പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക,
ലോക ശാന്തിക്കായി സനാതന ധര്‍മ്മം പ്രചരിപ്പിക്കുക, ഭാരതീയ ആചാര സംസ്കാര സമ്പ്രദായ ജീവിതരീതികള്‍ക്ക് വടക്കേ അമേരിക്കയിലെ ഹിന്ദു കുടുംബാംഗങ്ങളില്‍ എത്തിക്കുക,
ഓരോ നഗരങ്ങളിലും ഹിന്ദു ധര്‍മ്മം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള കേന്ദ്രങ്ങള്‍ തുടങ്ങുക ,
കേരളത്തിലെ സാമ്പത്തികമായി താഴെ നില്‍ക്കുന്ന ഹൈന്ദവ കുടുംബാംഗളിലെ കുട്ടികള്‍ക്ക് വിദ്യ ആര്‍ജിച്ച് ജീവിത സാഹചര്യം ഉയര്‍ത്തുവാന്‍ സഹായിക്കുക, തുടങ്ങിയ കെ എച്ച് എന്‍ എ യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, കഴിഞ്ഞ 40 വര്ഷങ്ങളായി വളരെ ആധികാരികമായി പ്രവര്‍ത്തന തലത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ചിക്കാഗോ ഗീതാമണ്ഡലം ആണ് പതിനൊന്നാമത് ദ്വൈവാര്‍ഷിക ഹൈന്ദവ സംഗമത്തിന് ആതിഥേയത്വം വഹിക്കുവാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.. ലോകത്തിലെ തന്നെ എല്ലാ ഹൈന്ദവ സംഘടനകള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന ഗീതാമണ്ഡലത്തിന്റെയും, അതുപോലെ തന്നെ രണ്ടായിരത്തി അഞ്ചിലെ, മൂന്നാമത് ദ്വൈവാര്‍ഷിക ഹൈന്ദവ സംഗമത്തിന്റെ നെടുംതൂണായി വര്‍ത്തിച്ച അന്നത്തെ കണ്‍വെന്‍ഷന്‍ ചെയര്‍മാനും,ഇപ്പോഴത്തെ ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ അധ്യക്ഷനുമായ ശ്രീ ജയ് ചന്ദ്രന്റെ കൈകളില്‍ .പതിനൊന്നാമത് ദ്വൈവാര്‍ഷിക ഹൈന്ദവ സംഗമം സുഭദ്രമായിരിക്കും.. അമേരിക്കയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ചിക്കാഗോ നഗരത്തില്‍ വടക്കേ അമേരിക്കയുടെ ഏതു ഭാഗത്തുനിന്നും എത്തിച്ചേരുവാന്‍ വളരെ സൗകര്യവും എളുപ്പവും ആണ്. ജൂലൈ മാസത്തിലെ ചിക്കാഗോയിലെ കാലാവസ്ഥ വളരെ വളരെ സുഖപ്രദവും ആണ് .

2005ല്‍ ചിക്കാഗോ കണ്‍വെന്‍ഷന്റെ ഭാഗമായി, കെ എച്ച് എന്‍ എ സ്ഥാപകനായ ജഗദ് ഗുരു ശ്രീ സത്യാനന്ദ സരസ്വതി തിരുവടികളെ ചെങ്കോട്ടു കോണം ആശ്രമത്തില്‍ ശ്രീ ജയചന്ദ്രന്‍ സന്ദര്‍ശിച്ചപ്പോള്‍, സ്വാമിജി ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ടതും, എന്നാല്‍ ഇന്നും സഫലീകൃതമാകാത്തസ്വാമിജിയുടെ നിര്‍ദേശം ആയിരുന്നു, "വടക്കേ അമേരിക്കയിലെ എല്ലാ ഹൈന്ദകുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു വലിയ ഡാറ്റാ ബാങ്ക് തുടങ്ങുക, ഹിന്ദുക്കള്‍ക്കായി ഒരു ഹെല്പ് ലൈന്‍ തുടങ്ങുക" എന്നത്. സ്വാമിജിയുടെ ഈ നിര്‍ദ്ദേശം ചിക്കാഗോ കണ്‍വെന്‍ഷനിലൂടെ പ്രാവര്‍ത്തികമാക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുക.
നമ്മുടെ രണ്ടാം തലമുറയിലെ കുട്ടികള്‍ക്ക് അവരുടെ ജീവിത പങ്കാളികളെ നമ്മുടെ സമൂഹത്തില്‍ നിന്ന് തന്നെ കണ്ടുപിടിക്കുവാന്‍ പ്രാപ്തമായ മാട്രിമോണിയല്‍ സൈറ്റ് ആരംഭിക്കുക, ഹിന്ദു ആചാരങ്ങളും അനുഷ്ടാനങ്ങളും അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍ പ്രയോഗികമാക്കുവാന്‍ വേണ്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുക എന്നിങ്ങനെ തുടങ്ങയ പല കര്‍മ്മ പദ്ധതികളും നടപ്പാക്കുകയും, തുടങ്ങി പല കര്‍മ്മ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് . രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ തടത്തുന്ന ഒരു കണ്‍വെന്‍ഷന് ഉപരിയായി, കെ എച്ച് എന്‍ എ കെട്ടുറപ്പുള്ള ഒരു ഹിന്ദു സംഘടന ആക്കി എല്ലാ ഹിന്ദുക്കളും ഒരു കുടകീഴില്‍ അണിനിരക്കുന്ന ഒരു സംഘടന ആക്കി മാറ്റുവാന്‍, ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന കണ്‍വെന്‍ഷനിലെ ജനറല്‍ ബോഡി അനുവദിച്ചാല്‍ , ചിക്കാഗോ കണ്‍വെന്‍ഷന് സാധിക്കും എന്ന് പ്രത്യാശിക്കുന്നു .

ചിക്കാഗോയിലെ ഒരൊറ്റ പ്രസംഗം കൊണ്ട് ഭാരതസംസ്കാരത്തെ ലോകത്തിന്‍റ്റെ നെറുകയിലെത്തിച്ച ഭാരതീയ നവോത്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ പരമ ഋഷിയായ വിവേകാനന്ദ സ്വാമികളുടെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ചിക്കാഗോ മണ്ണിലെ പതിനൊന്നാം ഹൈന്ദവ ആഗോള സംഗമത്തിലേക്ക് ഏവര്‍ക്കും സ്വാഗതം...ആശംസിക്കുവാന്‍ അവസരം ഉണ്ടാവും എന്ന പ്രതീക്ഷയോടെ .....
ചിക്കാഗോ ഗീത മണ്ഡലം പ്രവര്‍ത്തകര്‍
ജയ് ചന്ദ്രന്‍- പ്രസിഡന്റ്, ബൈജു എസ്. മേനോന്‍-സെക്രട്ടറി, അജയ് പിള്ള - ട്രഷറര്‍, ആനന്ദ് പ്രഭാകര്‍- സ്പിരിച്വല്‍ ചെയര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക