Image

'കാന 'യുടെ 'കലവറ' കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്

അനില്‍ പെണ്ണുക്കര Published on 21 February, 2019
'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്
ഹൂസ്റ്റണില്‍ നഴ്‌സും സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു ഫെര്‍ണാണ്ടസിന്റെ  ഏറെ നാളത്തെ ആഗ്രഹമായിരുന്നു പാവങ്ങള്‍ക്കായി ഒരു കലവറ .അത് ഇന്ന്  സാധ്യമായിരിക്കുന്നു .പ്രളയം വന്നു കേരളത്തെ വിഴുങ്ങിയപ്പോള്‍ വീടും ഭൂമിയും നഷ്ടപ്പെട്ട സഹായഹസ്തങ്ങള്‍ക്ക് നിരവധിപേരുടെ  വേദന ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നാട്ടിലും അമേരിക്കയില്‍ നേഴ്‌സായി ജീവിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു .
വഴിമുട്ടിയ ജീവിതവുമായി ആയിരങ്ങള്‍ അലയുന്നുണ്ട് നമുക്കുചുറ്റും. ജീവിതത്തിനു  വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ നമ്മള്‍ കാണാതെ പോകുന്ന ഒരുപക്ഷെ കണ്ടില്ലെന്നു നടിക്കുന്ന ആയിരങ്ങള്‍ ഉണ്ട് .അവര്‍ക്ക് താങ്ങും തണലുമായുമാണ് ബിന്ദു ഫെര്‍ണാണ്ടസിന്റെ ജീവിതം .പ്രളയം വന്നു ചില ജീവിതങ്ങളെ കൊത്തിവലിച്ചപ്പോള്‍ വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക വീടുകള്‍ ഒരുക്കിയും ഒരു വീടിനു വേണ്ട സഹായങ്ങള്‍ നല്‍കിയും ബിന്ദു മാതൃക ആയിരുന്നു .അപ്പോള്‍ ഉണ്ടായ ഒരു ചിന്തയില്‍ നിന്നാണ് കലവറ എന്നൊരു ആശയം ഉണ്ടാകുന്നത് .ഇത്തരം പ്രകൃതി ദുരന്തത്തിലും മറ്റും പെട്ട് പോകുന്ന സാധാരണക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുക .ലഭിക്കുന്ന സഹായങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരിടം 'കലവറ' .

കോഴിക്കോട് നഗരത്തില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് ഒരു 'കലവറ' ഒരുക്കുന്നു .ഓരോ വീട്ടിലെയും ആവശ്യമില്ലാത്ത എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ സാധനങ്ങള്‍ കാനയുടെ കലവറ സംഭാവനയായി സ്വീകരിക്കുന്നു. ഇല്ലായ്മയുടെ വല്ലായ്മയില്‍ അവശരായവര്‍ക്ക്  ആ സാധനങ്ങള്‍ പുത്തന്‍കോടിയായി കാനയുടെ യുടെ പ്രവര്‍ത്തകര്‍ എത്തിക്കും .ഒരു സോപ്പ് മുതല്‍ എന്തുമാകാം .തെരുവില്‍ തണുത്തുവിറച്ചു കിടന്നുറങ്ങുന്ന ഒരു ഭിക്ഷാടകന് തണുപ്പ് മാറ്റാന്‍ ഒരു പുതപ്പ് .അങ്ങനെ മനുഷ്യന് ആവശ്യമുള്ളതെല്ലാം കാന സ്വീകരിക്കുന്നു .അവ കലവറയില്‍  സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യും .
കാന കലവറ തുറന്നു കഴിഞ്ഞു .
ആര്‍ക്കും സഹായങ്ങള്‍ നല്‍കാം അവ സൂക്ഷിച്ചു വയ്ക്കാന്‍ ഒരിടമായി .ലഭിക്കുന്ന സഹായങ്ങള്‍ അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തിക്കുവാന്‍ ബിന്ദുവും സംഘവും ഉണ്ടാകും .

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നഴ്‌സായി തുടങ്ങിയ കരിയര്‍ ജീവിതം അമേരിക്കയിലെ ഹൂസ്റ്റണില്‍ വരെ എത്തിയതിനു പിന്നില്‍ ബിന്ദു ഫെര്‍ണാണ്ടസിന്റെ  കഠിനാധ്വാനം മാത്രമല്ല ബിന്ദുവിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആയിരക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് കൂടിയാണ്. കാന (CARING AND NOURISHING ACTIVITIES ) എന്ന കൂട്ടായ്മക്ക് രൂപം കൊടുത്ത് സമൂഹത്തിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിന്ദു  അത്യധികം പരിശ്രമിക്കുന്നുണ്ട്.

'സ്വന്തം വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മാറ്റി വെച്ചും സഹായം ചെയ്യാന്‍ മനസ്സുള്ളവരില്‍ നിന്ന് സ്വീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന കൂട്ടായ്മക്ക് ഇനി തൊട്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി നടത്താന്‍ ഒരു കെട്ടിടം ഒരുക്കാനായി എന്നത് സന്തോഷ പ്രദമായ കാര്യമാണ് ...ഇത് വരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി... ഇനിയുള്ള കാലത്തും സഹകരണവും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു .. ഈ വീടൊരു കലവറ വീടാണ് ... കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്... കോഴിക്കോട് പാറോപ്പടിയില്‍ ' കാനായുടെ കലവറ വീട് ' സ്‌നേഹത്തിന്റെ ഉറവ വറ്റിയ ഇടങ്ങളില്‍ വീഞ്ഞ് പകരനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നു... ' ബിന്ദു പറയുന്നു .
 ബിന്ദു ഫെര്‍ണാണ്ടസ്  എന്ന ഒറ്റയാള്‍ പ്രവര്‍ത്തകയും നിയമങ്ങളോ ചട്ടക്കൂടുകളോ നിബന്ധനകളോ ഇല്ലാത്ത കാന എന്ന തുറന്ന കൂട്ടായ്മയുമാണ് ഇന്ന് മലയാളികളുടെ കണ്ണുതുറപ്പിക്കുന്നത്.

കാന കൂട്ടായ്മ മറ്റു കൂട്ടായ്മകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മതപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി രേഖകളും രേഖപ്പെടുത്തലുകളുമില്ലാത്ത, സ്ഥിര അംഗങ്ങളോ ഓഫീസോ രൂപീകരിക്കാത്ത, പൂര്‍ണ്ണ സ്വതന്ത്രമായ ഒരു കൂട്ടായ്മയാണിത്. സോഷ്യല്‍ മീഡിയയിലൂടെ കാന കൂട്ടായ്മയിലേക്ക് അംഗമായി വന്നവര്‍ തങ്ങളുടെ വേതനത്തില്‍ നിന്നും ഇഷ്ടമുള്ള ഒരു പങ്ക് കൂട്ടായ്മയിലേക്ക് നല്‍കുന്നു. 
കലവറയിലേക്ക് സഹായമെത്തിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
binduveetil@ hotmail.com

'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്'കാന 'യുടെ 'കലവറ'  കരുണയും സ്‌നേഹവും കലവറയില്‍ കരുതി വെച്ച ഒരു വീട്
Join WhatsApp News
Pisharody Rema 2019-02-22 01:36:18

Noble a thought Indeed. .. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക