Image

തനിയാവര്‍ത്തനം ( കവിത : പി.സി.മാത്യു)

പി.സി.മാത്യു Published on 21 February, 2019
തനിയാവര്‍ത്തനം ( കവിത : പി.സി.മാത്യു)
നീറുമൊരാത്മാവിന്റെ യുള്ളിലെ  നൊമ്പരമറിയുവാന്‍ 
നീയരികില്‍ ഇല്ലെന്നതോര്‍ക്കുകിലെന്നുള്ള മീ വിളക്കില്‍ 
പുകയുന്ന കൈത്തിരിതന്‍ ഗന്ധമുയര്‍ത്തുന്നു സദസ്സില്‍ 
പൊരിയുന്നെന്‍ മനം തിരഞ്ഞുകൊണ്ടാരെയോ തിരക്കില്‍...

അറിയാതെ വിരല്‍ ചൂണ്ടി നിന്നു നീയെന്‍ മുമ്പില്‍
അലിയാത്ത കടല്‍ മഞ്ഞിലുരുകാത്ത മഞ്ഞുപോല്‍....
വിരഹ ദുഃഖത്തിന്‍ വേലിയേറ്റത്തില്‍ ഞാനീ രാവില്‍ 
വലഞ്ഞു ദാഹിച്ചു വര ളുമ്പോലിത്തിരി കനിവിനായി 

കേണിട്ടും നീയെന്തേ അലിയാത്തു പ്രിയ സഖി പറയൂ 
കനിവറ്റ നിന്‍ ഹൃത്തില്‍ കദന കഥകളുറങ്ങുന്നുവോ
മരിച്ചുവോ നിന്‍ മനസ്സാ സ്‌നേഹ തടാകത്തിലെ ക്രൂര 
മരീചിക പോല്‍, ശില പോല്‍ പിന്നെയോരമ്പു പോല്‍ 

തറക്കുന്നേന്‍ ഹൃത്തില്‍ ദിനം തോറുമിറ്റിറ്റു വീഴുമോരോ 
തുള്ളി നിണവും നിറക്കുന്നു പാത്രത്തില്‍ പാനീയമായ്...
കുടിച്ചു ഞാന്‍ നില്‍ക്കട്ടെയെന്‍ ഓര്‍മ്മതന്‍ വീഥിയില്‍ 
കണ്ണുകള്‍ പൂട്ടിയാ ക്രൂരയാം യക്ഷിയെ ബന്ധിക്കുവാന്‍ 

മനസ്സിന്റെ നാല്കവലയില്‍ നിവര്‍ന്നു നില്കുമാ പാലയില്‍ 
മനസ്സില്ലാ മനസ്സോടെ നിര്‍ദയം നാലാണിമേല്‍ തറച്ചെന്‍
ഓര്‍മ്മകള്‍ക്കൊടുവില്‍ വിരാമമിടവെ സ്വപ്നത്തില്‍ നീ 
ഒലിച്ചിറങ്ങുന്നീറാനായി വീണ്ടും  തനിയാവര്‍ത്തനമായ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക