ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന രണ്ട് എഫ്.സി.സി കന്യാസ്ത്രീകള്‍ക്കെതിരായ നീക്കത്തിനു പിന്നില്‍ ഫ്രാങ്കോയുടെ കരങ്ങള്‍ തന്നെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് എഫ്.സി.സി ജലന്ധര്‍ പ്രൊവിന്‍സ്. ജലന്ധര്‍ ബിഷപ്പ് ഹൗസിലെ അക്കൗണ്ട് സെക്ഷന്റെ അടക്കം സുപ്രധാന ഓഫീസ് ജോലികള്‍ എല്ലാം ഇവരുടെ ചുമതലയിലാണ്. രൂപതയ്ക്ക് ഏറ്റവുമധികം വരുമാനം നല്കുന്ന സ്കൂളുകളുടെ അടക്കം കണക്കുകള്‍ പരിശോധിക്കുന്നത് ഇവരാണ്.
എഫ്.സി.സി ജലന്ധര്‍, വിജയവാഡ പ്രൊവിന്‍സുകളുടെ മേല്‍ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് സി.ലൂസി കളപ്പുരയ്ക്കും സി.ലിസി വടക്കേലിനുമെതിരായ നടപടിക്കു പിന്നില്‍. ശമ്പളം നല്‍കിയില്ല, ലൈസന്‍സ് എടുത്തു, കാര്‍ വാങ്ങി തുടങ്ങി തനിക്കെതിരായ ആരോപണങ്ങള്‍ മദര്‍ ജനറാളുമായി കഴിഞ്ഞ വര്‍ഷം തന്നെ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രമാണ് തനിക്കെതിരെ വീണ്ടും ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നൂം സി.ലൂസി കളപ്പുര പ്രതികരിച്ചു